കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബീച്ച് ഹോസ്പിറ്റൽ ഇനി മുതൽ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റല്‍: സജ്ജമായി കോഴിക്കോട്

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് വ്യാപനത്തില്‍ ജില്ലയിൽ പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോഴിക്കോട് സജ്ജമാണെന്ന് ജില്ലാ കളക്ടര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് നിയന്ത്രിക്കാനുള്ള പദ്ധതികളാണ് ജില്ലയിൽ ആവിഷ്കരിച്ചിരിക്കുന്നത്. 500 ബെഡ്ഡുള്ള കോവിഡ് ഹോസ്പിറ്റൽ പിഎംഎസ്എസ്‌വൈ ബ്ലോക്ക്‌ മെഡിക്കൽ കോളേജ് കാമ്പസിൽ രണ്ട് ദിവസത്തിനുള്ളിൽ സജ്ജമാകും. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ഇനി മുതൽ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്പിറ്റലായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സക്കായി നിലവിലുള്ള കിടക്കകളുടെ 25% (ഐ.സി.യു ഉൾപ്പടെ) മാറ്റിവെക്കും.
ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഇതിനോടകം ഒരുക്കിയിരിക്കുന്ന അടിയന്തര ഉപയോഗിത്തിനുള്ള കിടക്കകൾ പ്രവർത്തനക്ഷമമാകും , ഇതോടൊപ്പം തന്നെ 15 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി സജ്ജീകരിക്കും.

എല്ലാ ആശുപത്രികളിലും കോവിഡ് ഹെൽപ്പ് ഡെസ്കും നോഡൽ ഓഫീസറെയും നിയോഗിക്കും. ബെഡുകളുടെയും ഐ സി യുകളുടെയും ലഭ്യത ദിവസത്തിൽ നാല് തവണ കോവിഡ് ജാഗ്രത പോർട്ടലിൽ അപ്ഡേറ്റ് ചെയ്തു, പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ജനങ്ങളെ അറിയിക്കും. ജില്ലയിൽ കൂടുതൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ധ്രുത ഗതിയിൽ ഒരുക്കും.

kozhikodes

കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും കൂടുതല്‍ ജാഗ്രത പുലർത്തണം. കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ സജീവമായിരുന്ന വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ വീണ്ടും ശക്തിപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.
വ്യാപകമായ പരിശോധനയും കര്‍ശനമായ നിയന്ത്രണവും ഊര്‍ജിതമായ വാക്‌സിനേഷനും വഴി കോവിഡ് രോഗവ്യാപനം തടഞ്ഞു നിർത്താനാണ് നാം പരിശ്രമിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ പ്രയത്നങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമായ ഘട്ടമാണിത്. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ മരണനിരക്ക് പിടിച്ചു നിർത്താൻ ശക്തമായ നടപടികൾ ആവിശ്യമായി, എല്ലാവരും സഹകരിക്കണം. ശരീര ദൂരം, മാസ്ക് ധാരണം, കൈ കഴുകൽ നാം അദ്യ തരംഗത്തിൽ ശീലിച്ച പാഠങ്ങൾ അതിലും കൃത്യമായി പാലിക്കണം. അനാവശ്യമായ യാത്രകൾ, കൂടിചേരലുകൾ എന്നിവ ഒഴുവാക്കുക.

അടഞ്ഞ സ്ഥലങ്ങൾ (Closed Spaces) , ആൾകൂട്ട സ്ഥലങ്ങൾ (Crowded Places) , അടുത്ത ബന്ധപ്പെടൽ (Close Contacts) കഴിവതും ഒഴുവാക്കണം. വാക്സിനേഷന്റെ പ്രാധാന്യം പരമാവധി പേരിലേക്കും എത്തിക്കണം. കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിച്ചും, സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചും, അർഹരായവർ എല്ലാം വാക്‌സിനേഷൻ സ്വീകരിച്ചും നമുക്ക് സ്വയം സുരക്ഷിതരായി നാട് സുരക്ഷിതമാക്കാം. ഓർക്കാം ഒരു ചെറിയ ആശ്രദ്ധയ്ക്ക് പോലും ഇപ്പോൾ നമ്മുടെ നാടിനെ വലിയ വിപത്തിലേക്ക് തള്ളിവിടാമെന്ന മുന്നറിയിപ്പും കളക്ടര്‍ നല്‍കുന്നു.

Kozhikode
English summary
Beach Hospital is now Dedicated covid Hospital:Kozhikode ready to face second wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X