കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ ക്രെഡിറ്റ് ആർക്കും വിട്ടുതരില്ല; കരിപ്പൂരിൽ വലിയ വിമാനങ്ങള്‍ 30നകം ഇറക്കുമെന്ന് ബി ജെപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെച്ചൊല്ലി കോഴിക്കോട്ട് നടക്കുന്ന സമര നാടകങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ളതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന്‍. റണ്‍വേ നവീകരണം
പൂര്‍ത്തിയാവുകയും കോഡ് ഇ. ഗ്രൂപ്പിലുള്ള വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമാവുകയും ചെയ്തിതിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇതുവരെ ഒന്നും ചെയ്യാത്തവര്‍ സമര രംഗത്തിറങ്ങിയിരിക്കുന്നത്.

ബിജെപി പ്രസിഡന്റായിരിക്കെ കുമ്മനം രാജശേഖരനും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇതു
സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനെതുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് വില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോയിംഗ് 777-200 തരം വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉതകുന്ന തരത്തില്‍ റണ്‍വേ എന്റ് സേഫ്റ്റി ഏരിയയുടെ ദൈര്‍ഘ്യം 90 മീറ്ററില്‍ നിന്ന് 240 മീറ്ററായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

karippoor airport

ഈ നടപടികള്‍ പൂര്‍ത്തിയായി ജൂലൈ 30 നകം സര്‍വീസ് പുനരാരിംഭിക്കാനിരിക്കെയാണ് സമര നാടകങ്ങള്‍ അരങ്ങേറുന്നത്. വിമാനത്താവളത്തിന്റെ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒരുമിച്ച് പരിശ്രമിക്കേണ്ടത്. യുപിഎ ഭരിക്കുമ്പോഴടക്കം രണ്ടു തവണ എംപിയായ എം കെ. രാഘവന്‍ വിമാനത്താവളത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Kozhikode
English summary
bjp on karippoor airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X