കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലോത്സവത്തിന് തിരിതെളിയിച്ച് അഭിമന്യുവിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു, കൂടെ കണ്ടുനിന്നവരും... കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സി.സോണ്‍ കലോത്സവത്തിന് തിരിതെളിച്ചത് മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും ചേര്‍ന്ന്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ക്യാമ്പസില്‍ എത്തിയ അഭിമന്യുവിന്റെ രക്ഷിതാക്കളെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യാര വത്തോടെയാണ് സ്വീകരിച്ചാനായിച്ചത്. മാതാപിതാക്കള്‍ രണ്ടുപേരും ചേര്‍ന്ന് തിരിതെളിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ നെടുവീര്‍പ്പെടുകയായിരുന്നു.

<strong>'സിംഹം' വിംഗ് കമാൻഡർ അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം, നിങ്ങളാണ് ഇന്ത്യയുടെ നായകൻ!</strong>'സിംഹം' വിംഗ് കമാൻഡർ അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം, നിങ്ങളാണ് ഇന്ത്യയുടെ നായകൻ!

തുടര്‍ന്ന് ഉദ്ഘാടനശേഷം വേദി വിടുമ്പോള്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ സങ്കടം ഒതുക്കാനാകാതെ പൊട്ടിക്കരഞ്ഞു, ഇതോടെ കണ്ടുനിന്ന പലവിദ്യാര്‍ഥികളുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. വൈകാരികത വിതുമ്പുന്ന അന്തരീക്ഷത്തിലാണ് കലോത്സവത്തിന് തിരി തെളിഞ്ഞത്. ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എ സെക്കീര്‍ സ്വാഗതം പറഞ്ഞു .

Abhimanyus father and mother

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എസ് ഷാബിര്‍ അധ്യക്ഷനായി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. പി ജെ ഹെര്‍മന്‍ ,യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. ടി അമല്‍ജിത്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഇ അഫ്‌സല്‍, ഡി എസ് യു ചെയര്‍മാന്‍ അതുല്‍ കൃഷ്ണ, കലോത്സവത്തിന്റെ നാമനിര്‍ദേശകന്‍ ശ്രീജിത്, യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി.എസ് ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.

ഓഫ്‌സേ്റ്റജ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് ഓണ്‍ സേ്റ്റജ് മത്സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഓഫ്‌സേ്റ്റജ് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ നാലാം സ്ഥാനത്ത് ആയിരുന്ന സി.യു ക്യാമ്പസ് 56 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പിഎസ് എം ഒ കോളേജ് 45 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും. എന്‍ എസ് എസ് കോളേജ് മഞ്ചേരി 24 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

21 പോയിന്റുള്ള ഇ.എം.ഇ.കോളജിനാണ് നാലാം സ്ഥാനം. ഇ എം എസ്, നങ്ങേലി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ശ്രീ നാരായണ ഗുരു, അയ്യങ്കാളി എന്നിങ്ങനെ അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. യൂണിവേഴ്‌സിറ്റിക്ക് കീഴിലെ തൊണ്ണൂറു കോളജുകളില്‍ നിന്ന് 102 ഇനങ്ങളിലായി അയ്യായിരത്തില്‍ പരം മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ അണിനിരക്കുന്നത്. കലോല്‍സവം മൂന്നിന് അവസാനിക്കും.

അതേസമയം 166 വിദ്യാര്‍ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിന് മുന്നില്‍ എം.എസ്.എഫ്- എസ്.എഫ്.ഐ പോര്‍വിളി സംഘര്‍ഷത്തില്‍ കലാശിച്ചു കാലിക്കറ്റ് സര്‍വകലാശാല സി-സോണ്‍ കലോത്സവത്തില്‍ 166 വിദ്യാര്‍ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിന് മുന്നില്‍ എം.എസ്.എഫ്- എസ്.എഫ്.ഐ പോര്‍വിളി സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ച് എം.എസ്.എഫ് നേതാക്കള്‍ക്കും രണ്ടു പോലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകനും പരുക്കേറ്റു.

എം.എസ്.എഫ് ജില്ല എക്‌സിക്യുട്ടീവും സിസോണ്‍ ജനറല്‍ കണ്‍വീനറുമായ ഖമറുല്‍ ജമാല്‍, ഇ.എം.ഇ.എ കോളജിലെ യു യു സി സിബ്ഹത്തുള്ള, അമല്‍ കോളജ് ചെയര്‍മാന്‍ സുല്‍ഫീക്കര്‍ അലി, കെ.എം ഖലീല്‍, മഞ്ചേരി എച്ച് എം കോളജിലെ മുര്‍ഷിദ് ജാന്‍, പോലീസുകാരായ വിജേഷ്, പ്രബീഷ്, സി ടി വി ക്യാമറാമാന്‍ സയ്യിദ് മുഹമ്മദ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സാജിദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഏതാനും വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെതിരെ കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിപ്പകര്‍പ്പുമായെത്തിയ എം.എസ്.എഫ് നേതാക്കള്‍ അധികാരികളെ കാണാനാകാത്തതില്‍സെനറ്റ് ഹൗസില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചിരുന്നു. സെക്രട്ടറി നിഷാദ് കെ.സലീമും മുന്‍ യൂണിയന്‍ ഭാരവാഹി ഫവാസുമായിരുന്നു പ്രതിഷേധിച്ചത്.

മുഴുവന്‍ പ്രതിഭകള്‍ക്കും മത്സരിക്കാന്‍ അവസരം ഉറപ്പുവരുത്തണമെന്നും അല്ലത്തപക്ഷം കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന വിധി ബുധന്‍ വൈകിട്ട് കോടതിയില്‍ നിന്ന് എം.എസ്.എഫ് നേടിയെടുത്തിരുന്നു. ഈ വിധി പകര്‍പ്പ് വൈസ് ചാന്‍സലറെ കാണിക്കാന്‍ എത്തിയതായിരുന്നു നേതാക്കള്‍.

അക്കാദമിക് കൗണ്‍സില്‍ നടക്കുന്നതിനാല്‍ വി.സി യോഗത്തിലായതിനാല്‍ നേതാക്കള്‍ക്ക് കാണാനായില്ല. ഈ സമയം കലോല്‍സവ ഉദ്ഘാടന വേദിയില്‍ നിന്ന് ഇവിടെയെത്തിയ എസ് എഫ് ഐ വിദ്യാര്‍ഥികള്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമമഴിച്ച് വിടുകയായിരുന്നു. തടഞ്ഞ പോലീസിനേയും അക്രമിച്ചു. അതേ സമയം 26 ന് തുടങ്ങിയ സിസോണ്‍ മല്‍സരങ്ങളില്‍ ഈ കുട്ടികള്‍ക്ക് മത്സരിക്കാന്‍ ആയിരുന്നില്ല. സേ്റ്റജ് മല്‍സരങ്ങള്‍ ഇന്നലെ മുതലാണ് ആരംഭിച്ചത്. പോലീസിനെ ആക്രമിച്ചതിന് 50 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സാരമായി പരിക്കേറ്റ രണ്ട് എം എസ് എഫ് കാരും രണ്ട് പോലീസുകാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാലയിലേക്ക് ഇന്ന് എം, എസ്.എഫ് - യൂത്ത് ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Kozhikode
English summary
Calicut university C zone festival inagurated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X