കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചട്ടം ലംഘിക്കുന്നവരുടെ മേല്‍ പിടിവീഴുന്നു; കോഴിക്കോട്ട് 3253 പോസ്റ്ററുകള്‍, 112 ബാനറുകള്‍, 388 കൊടികള്‍ നീക്കി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മേല്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ പിടിവീണു തുടങ്ങി. കോഴിക്കോട് ജില്ലയില്‍ ഇതിനകം മൂന്ന് വാള്‍ പെയിന്റിംഗുകള്‍, 3253 പോസ്റ്ററുകള്‍, 112 ബാനറുകള്‍, 388 കൊടികള്‍ എന്നിവ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. ഇവ ചട്ടം ലംഘിച്ചാണ് സ്ഥാപിച്ചിരുന്നതെന്ന് കമ്മിഷന്‍ അറിയിച്ചു.

<strong>വയനാട്ടില്‍ രണ്ടിടത്ത് കഞ്ചാവ് വേട്ട; ഏഴ് കിലോ കഞ്ചാവ് പിടികൂടി</strong>വയനാട്ടില്‍ രണ്ടിടത്ത് കഞ്ചാവ് വേട്ട; ഏഴ് കിലോ കഞ്ചാവ് പിടികൂടി

ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ തെളിവുകളോടെ ഉടന്‍ തന്നെ മുഖ്യ വരണാധികാരിയുടെ ശ്രദ്ധയില്‍ പെടുത്താം. പരാതിയില്‍ 100 മിനിട്ടുകള്‍ക്കകം നടപടി സ്വീകരിക്കക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനവും തെരഞ്ഞെടുപ്പ് ചിലവ് നിയന്ത്രണ ലംഘനങ്ങളും തെളിവു സഹിതം ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയുന്ന സി-വിജില്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

Flags

ആപ്പ് ഇതിനോടകം ജില്ലയില്‍ പൂര്‍ണ്ണരീതിയില്‍ പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് സി-വിജില്‍ മുഖാന്തിരം പരിഹരിക്കുന്നതെന്നും കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഓഫീസര്‍മാക്കുള്ള നിര്‍ദേശങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു വിശദീകരിച്ചു.

പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക, ഗവ. കെട്ടിടം, വാഹനം എന്നിവയുടെ ദുരുപയോഗം അധികാരികളെ അറിയിക്കുക, തെരഞ്ഞെടുപ്പ് പരിസ്ഥിതി- ഭിന്നശേഷി സൗഹൃദമാക്കുക, ജിയോ ടാഗിലൂടെ പോളിങ് ഏരിയയിലെ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു. വി.വി പാറ്റ് മെഷീന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. സബ് കലക്ടര്‍ വി. വിഘ്നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ കെ.എസ്. അഞ്ജു, അഡീഷണല്‍ തഹസില്‍ദാര്‍ ഇ. അനിത കുമാരി, ജൂനിയര്‍ സൂപ്രണ്ട് ടി. ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
Candidated banner, poster and flags replaced in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X