കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോടേക്ക് വെന്റിലേറ്ററുകളെത്തും; കൊവിഡ് രോഗികളുടെ എണ്ണം നാലായിരം വരെ എത്തിയേക്കും

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. രോഗികളുടെ എണ്ണം മൂവായിരം മുതല്‍ നാലായിരം വരെ എത്തിയേക്കാം എന്നാണ് അദ്ദേഹം പറയുന്നത്.

ഇതിനിടെ കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് മാത്രമാക്കിയിട്ടുണ്ട്. ഇവിടെ മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകില്ലെന്നാണ് വിവരം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

AK Saseendran

കൊവിഡ് പ്രതിരോധത്തിനുള്ള പദ്ധതികളും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ കടുതലായി 600 ഓക്‌സിന്‍ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും ലഭ്യമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ജില്ലയില്‍ 150 വെന്റിലേറ്ററുകള്‍ ആണുള്ളത്. 750 ഓക്‌സിജന്‍ സിലിണ്ടറുകളും ഉണ്ട്. ജില്ലയിലെ എംഎല്‍എമാര്‍ 23 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...ഓക്‌സ്‌ഫോഡ് വാക്‌സിന്‍: കൊവിഡിനെ നശിപ്പിക്കുമെന്ന് പ്രതീക്ഷ അര്‍പ്പിക്കാം, പ്രവര്‍ത്തനം ഇങ്ങനെ...

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

പ്രായമായവര്‍ക്കും, മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വേണ്ടി പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഇവയുടെ പ്രവര്‍ത്തന നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡ് ബാധ ഏറ്റവും രൂക്ഷമായി ബാധിക്കുക ശ്വസന വ്യവസ്ഥയെയാണ്. കൂടുതല്‍ ഓക്‌സിജന്‍ സിലണ്ടറുകളും വെന്റിലേറ്ററുകളും എത്തിച്ച് മുന്‍കരുതല്‍ സ്വീകരിക്കുന്നത് ഇതിനാലാണ്. എംഎല്‍എമാരുടെ വാഗ്ദാനപ്രകാരമുള്ള വെന്റിലേറ്ററുകളില്‍ ആറെണ്ണം ലഭ്യമായിട്ടുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 56 - ചക്കുംകടവ്

കൊയിലാണ്ടി മുൻസിപ്പാലിറ്റി
വാർഡ് 5 - പുളിയഞ്ചേരി

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 6 - പള്ളിത്താഴെ

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
വാർഡ് 14 - മടപ്പള്ളി കോളേജ്
വാർഡ് 15 - കണ്ണുവയൽ

മേപ്പയൂർ ഗ്രാമപഞ്ചായത്ത്- മുഴുവൻ വാർഡുകളും

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റേണ്ടിവരും.

കൊവിഡ് വ്യാപനം രൂക്ഷം; 200 പേരെ സംഘടിപ്പിച്ച് അയോധ്യയില്‍ ഭൂമി പൂജ; യോഗി അയോധ്യ സന്ദര്‍ശിക്കുംകൊവിഡ് വ്യാപനം രൂക്ഷം; 200 പേരെ സംഘടിപ്പിച്ച് അയോധ്യയില്‍ ഭൂമി പൂജ; യോഗി അയോധ്യ സന്ദര്‍ശിക്കും

Kozhikode
English summary
Covid19: More ventilators and Oxygen Cylinders will be available in Kozhikode, says Minister AK Saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X