കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ പൊതു വിദ്യാലയ ശാക്തീകരണ യജ്ഞം രാജ്യത്തിന് മാതൃക: ഗവര്‍ണര്‍ പി സദാശിവം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പൊതു വിദ്യാലയ ശാക്തീകരണ യജ്ഞം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി സദാശിവം. പുറത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 5.39കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഹൈടെക് ബ്ലോക്കുകളുടെ ശിലാസ്ഥാപനവും ഒന്നരക്കോടിരൂപ ചെലവില്‍ പണിത ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാസൗകര്യങ്ങളോടും കൂടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് 44000 പൊതുവിദ്യാലയ ക്ലാസ് മുറികളാണ് ഡിജിറ്റലൈസ് ചെയ്ത് സ്മാര്‍ട്ടാക്കിയത്. പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ ബഹു സ്വരമായ സാമൂഹിക ജീവിതം നയിക്കാന്‍ വ്യക്തികളെ പര്യാപ്തമാക്കുമെന്നതിനാല്‍ ഗുണപരമായമാറ്റം ആശാവഹമാണ്.

governor

തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ് ഗ്ലോബല്‍ അലുംനി ഗാതറിംഗ് വേവ്‌സ് ഉദ്ഘാടനം ചെയ്യാനെത്തുന്ന കേരള ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം

ഭരണഘടന അനുശാസിക്കുന്ന ഏകതാബോധം കുട്ടികളില്‍ ശക്തമാകേണ്ടതുണ്ട്. പൊതുവിദ്യാലയ ശാക്തീകരണം അതിന് വഴിയൊരുക്കും. പൗരന്റെ കടമകളെക്കുറിച്ച് തുടക്കത്തില്‍ തന്നെ കുട്ടികളെ ബോധവാന്‍മാരാക്കണം. സാമൂഹിക യാഥാര്‍ഥ്യങ്ങളെ ക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് കുട്ടികളിലുണ്ടാക്കാനാകണം. കുട്ടികളുടെ മാനസികവളര്‍ച്ചയില്‍ ഗുണപരമായ പങ്കാളിത്തം അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടിജലീല്‍ അധ്യക്ഷതവഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പിഉണ്ണികൃഷ്ണന്‍, തിരൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ ഹഫ്സത്ത്, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്‌സൗദ, സ്‌കൂള്‍വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി പികുഞ്ഞിമൂസ, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ജി രാമകൃഷണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലവഹിക്കുന്ന എം ദേവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

പൊതുവിദ്യാലയശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി തവനൂര്‍മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്ത പുറത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂളിനാണ് സംസ്ഥാന സര്‍ക്കാര്‍ അഞ്ച്‌കോടിരൂപ അനുവദിച്ചത്. 39 ലക്ഷംരൂപ സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന്‌സമാഹരിക്കുകയായിരുന്നു. മന്ത്രി ഡോ.കെ.ടിജലീല്‍എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിലാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് മാത്രമായി പ്രത്യേക സമുച്ചയം യാഥാര്‍ഥ്യമാക്കിയത്.

സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ആധുനിക സജ്ജീകരണങ്ങളോടു കൂടിയഓഡിറ്റോറിയം, ഡിജിറ്റല്‍ലൈബ്രറി, ഡിജിറ്റല്‍ലാബ്, ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയസൗകര്യങ്ങളോടു കൂടിയ ഹൈടെക്ക്‌ ബ്ലോക്കുകള്‍ ഒന്‍പത് മാസത്തിനുള്ളില്‍ പണികഴിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്. സ്‌കൂളില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 1500ഓളം വിദ്യാര്‍ഥികളുണ്ട്.

Kozhikode
English summary
governor p sadhasivam on government schools of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X