• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കനത്ത മഴ: കോഴിക്കോട് ജില്ലയില്‍ ഒരു മരണം, ഒന്‍പത് ക്യാമ്പുകള്‍ തുറന്നു

കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് കൊയിലാണ്ടി, കോഴിക്കോട്, വടകര താലൂക്കുകളിലായി ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. അരിക്കുളം വില്ലേജില്‍ ഊരള്ളൂര്‍ ചേമ്പും കണ്ടി മീത്തല്‍ യശോദ (71) തെങ്ങ് വീണു മരിച്ചു.

കോഴിക്കോട് താലൂക്കില്‍ പന്നിയങ്കര വില്ലേജിലെ നദിനഗറില്‍ കടല്‍ ക്ഷോഭം മൂലം ഒരു വീട്ടിലെ മൂന്നു പുരുഷന്മാരും ആറ് സ്ത്രീകളും ഉള്‍പ്പെടെ 11 ആളുകളെ പഴയ ഹെല്‍ത്ത് സെന്‍ട്രല്‍ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കസബ വില്ലേജിലെ തോപ്പയില്‍ ജിഎല്‍പിഎസില്‍ 16 പുരുഷന്മാരും 24 സ്ത്രീകളുള്‍പ്പെടെ 11 കുടുംബങ്ങളുണ്ട്. പുതിയങ്ങാടി വില്ലേജില്‍ രണ്ട് ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. കോയ റോഡ് ജിഎംയുപിഎസില്‍ ഏഴ് കുടുംബവും (13 പുരുഷന്മാരും 14 സ്ത്രീകളും) ചുങ്കം ജിയുപിഎസില്‍ ഏഴ് കുടുംബവുമാണുള്ളത് (എട്ടു പുരുഷന്മാരും 11 സ്ത്രീകളും).

കൊയിലാണ്ടി താലൂക്കില്‍ ചേമഞ്ചേരി വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. കടല്‍ഭിത്തിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കാപ്പാട് മുനമ്പത്ത് അഴീക്കല്‍ കണ്ണന്‍ കടവ് നിന്നും 80 കുടുംബങ്ങളിലെ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ചെങ്ങോട്ടുകാവ് വില്ലേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കാപ്പാട് ബീച്ച് റോഡിന് കടല്‍ക്ഷോഭത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഏഴു കുടിക്കല്‍ പാലത്തിനു സമീപത്തുള്ള തകരാറിലായ സംരക്ഷണ ഭിത്തിയുടെ കേടുപാടുകള്‍ മേജര്‍ ഇറിഗേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് പരിഹരിച്ചു. രണ്ട് ക്യാമ്പുകളില്‍ അഞ്ചു കുടുംബങ്ങളിലായി 26 പേര്‍ ഉണ്ട്. ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ ജി.എല്‍.പി.എസ് മാടാക്കരയില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണുള്ളത് മാടാക്കര ദാറുസ്സലാം മദ്രസയിലെ ക്യാമ്പില്‍ നാലു കുടുംബത്തിലെ 20 അംഗങ്ങളാണുള്ളത്. ഒന്‍പത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.

വിയ്യൂര്‍ വില്ലേജില്‍ രൂക്ഷമായ കടല്‍ക്ഷോഭം കാരണം കൊല്ലം പാറപ്പള്ളി ഭാഗത്തുനിന്നും ഏഴ് കുടുംബത്തില്‍പ്പെട്ട 33 അംഗങ്ങളെ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 12 സ്ത്രീകളും 11 പുരുഷന്മാരും 10 കുട്ടികളുമാണുള്ളത്.

പേരാമ്പ്ര വില്ലേജില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. രണ്ട് കുടുംബങ്ങളില്‍നിന്നും അഞ്ചു അംഗങ്ങളെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ്.

കായണ്ണ വില്ലേജില്‍ രണ്ടു വീടുകളും കൊഴുക്കല്ലൂര്‍ ചങ്ങരോത്ത് വില്ലേജുകളില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. അവിടനല്ലൂര്‍ വില്ലേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ചെറുവണ്ണൂര്‍ പെരിഞ്ചേരി കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനായി മണ്ണ് തടയിട്ടത് മൂലമുണ്ടായ വെള്ളപ്പൊക്ക ഭീഷണി പരിഹരിച്ചിട്ടുണ്ട്.

വടകര താലൂക്കില്‍ പുതിയ ബസ്റ്റാന്റ് പരിസരത്തെ താഴ്ന്ന പ്രദേശത്ത് താമസിച്ചിരുന്ന ഒരു വീട്ടിലെ അഞ്ചംഗ കുടുംബത്തെ വീട്ടില്‍ വെള്ളം കയറി താമസ യോഗ്യമല്ലാതായതിനാല്‍ വടകര ബിഇഎം സ്‌കൂളില്‍ മാറ്റിപ്പാര്‍പ്പിച്ചു .പുതിയ സ്റ്റാന്റ് പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളില്‍ കിണര്‍ വെള്ളം മലിനമായതിനെ തുടര്‍ന്ന് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തു.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

താമരശ്ശേരി താലൂക്കില്‍ പുത്തൂര്‍ വില്ലേജില്‍ 17-ാം വാര്‍ഡില്‍ ഷാജി അരീക്കല്‍ എന്നവരുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് ചുമരിന് നാശനഷ്ടം സംഭവിച്ചു. കാന്തലാട് വില്ലേജില്‍ വയലട കോട്ടക്കുന്ന് റോഡില്‍ ചന്തച്ചം വീട്ടില്‍ പ്രേമ എന്നവരുടെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീട്ടുകാരോട് മാറി താമസിക്കുവാന്‍ അറിയിച്ചു. പുതുപ്പാടി വില്ലേജില്‍
ഷംസീര്‍ നടൂതൊടിക പുതുപ്പാടി എന്നവരുടെ വീടിന്റെ പിന്‍വശത്തുള്ള കോണ്‍ക്രീറ്റ് കെട്ട് ഇടിഞ്ഞുവീണ് വീടിന് ഭീഷണിയുണ്ട്. വീടിന്റെ അടുക്കള ഭാഗം ചുമരിന് വിള്ളലുമുണ്ട്. ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയില്‍ ഉണ്ട്. വീട്ടുകാരോട് മാറി താമസിക്കാന്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര).

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

Kozhikode
English summary
heavy rain in kozhikode, one dead and 9 rescue camp opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X