കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഒടി നസീറിനെ ആക്രമിച്ചതിനു പിന്നില്‍ സിപിഎം: കടന്നാക്രമിച്ച് കെ മുരളീധരന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെ അക്രമിച്ചതിന് പിന്നില്‍ സിപിഎം തന്നെയാണന്ന് കെ മുരളീധരന്‍ എംഎല്‍എ. വെട്ടേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം പ്രവര്‍ത്തകനുമായ സിഒടി നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗത്യം തീര്‍ന്നിട്ടില്ലെന്ന് പ്രിയങ്ക; എക്‌സിറ്റ് പോള്‍ ലക്ഷ്യം നിങ്ങളെ തളര്‍ത്തല്‍ദൗത്യം തീര്‍ന്നിട്ടില്ലെന്ന് പ്രിയങ്ക; എക്‌സിറ്റ് പോള്‍ ലക്ഷ്യം നിങ്ങളെ തളര്‍ത്തല്‍

സിപിഎം എത്ര കൈകഴുകിയാലും വധശ്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു പിന്മാറാനാവില്ല. പ്രതികള്‍ ആരാണെന്ന് അറിയാമെന്നു നസീര്‍ അറിയച്ചതായും മുരളീധരന്‍ പറഞ്ഞു ലോക്‌സഭ തെരഞ്ഞടുപ്പിന്റെ എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വതത്തിലുള്ള സഖ്യം ഇന്ത്യ ഭരിക്കുമെന്നും കൂട്ടിചേര്‍ത്തൂ. സി.പി.എം മുന്‍നേതാവും തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ സി.ഒ.ടി. നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നു ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. അക്രമം യാദൃച്ഛികമല്ല, ആസൂത്രിതമാണ്. പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

cotnaseer-

പാര്‍ട്ടിവിട്ടു പുറത്തുവന്ന നസീര്‍ ഈ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ടാണു സി.പി.എം ക്രിമിനലുകള്‍ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതുപോലെ നസീറിനെയും കൊല്ലാന്‍ ആക്രമിച്ചത്. നേരിയ വ്യത്യാസത്തിലാണു നസീര്‍ രക്ഷപ്പെട്ടത്. 2009ല്‍ വടകരയിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന, പി. ജയരാജന്റെ സഹോദരി പി. സതീദേവി പരാജയപ്പെട്ടത് ടി.പി. ചന്ദ്രശേഖരന്‍ മത്സരിച്ചതുകൊണ്ടായിരുന്നു. പരാജയം മൂലമുണ്ടായ വൈരാഗ്യമാണ് ടി.പിയുടെ കൊലയില്‍ കലാശിച്ചത്. ഇക്കുറി നസീറിന്റെ സ്ഥാനാര്‍ഥിത്വം ജയരാജന്റെ പരാജയത്തിന്ു കാരണമാകുമോ എന്ന ഭയമാണ് വധശ്രമത്തിനു പിന്നിലെന്നും കൃഷ്ണദാസ് പറഞ്ഞു.


അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം പ്രവര്‍ത്തകനുമായിരുന്ന സി. ഒ .ടി നസീറിനെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും വടകര ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി. ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ഒരു സംഘം സി.ഒ.ടി നസീറിനെ ആക്രമിച്ചത്. സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നു ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അംഗമായിരിക്കുമ്പോഴും പിന്നീടും നസീറുമായി നല്ല ബന്ധമാണുള്ളതെന്നു ജയരാജന്‍ പറഞ്ഞു.

Kozhikode
English summary
K Muraleedharan against CPIM on COT Naseer attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X