Get Updates
Get notified of breaking news, exclusive insights, and must-see stories!

എലത്തൂരിൽ ഇടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല; വിമതനെ മത്സരിപ്പിക്കുമെന്ന് യൂത്ത

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി യൂത്ത് കോൺഗ്രസ്. എലത്തൂർ സീറ്റിൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം. മാണി സി കാപ്പന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടി സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും നാളെത്തന്നെ കോൺഗ്രസ് വിമതസ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സീറ്റ് തിരിച്ചെടുക്കില്ല

സീറ്റ് തിരിച്ചെടുക്കില്ല


അതേ സമയം നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തുകയും വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്നുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനം.

 സീറ്റ് നൽകിയ വിവാദം

സീറ്റ് നൽകിയ വിവാദം

യുഡിഎഫ് ഘടകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയ്ക്ക് എലത്തൂർ സീറ്റ് നൽകിയതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. കോൺഗ്രസ് നീക്കത്തിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സീറ്റ് തിരിച്ചെടുക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ച പ്രധാന ആവശ്യം.

എകെ ശശീന്ദ്രനെതിരെ

എകെ ശശീന്ദ്രനെതിരെ

അത് മറക്കരുത്

അത് മറക്കരുത്


എകെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്, എലത്തൂരിലെ യുവാക്കളെ പരിഗണിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട വാചകങ്ങൾ. അതേ സമയം സ്ഥാനാർത്ഥി നിർണ്ണയത്തിന് വേണ്ടി ദിവസങ്ങള്‍ക്കു വിളിച്ചുചേർത്ത യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത എന്‍സിപി ജില്ലാ നേതൃയോഗത്തിലാണ് ഈ സംഭവം.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

എലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമതന്‍ മത്സര രംഗത്തേക്ക്. മണ്ഡലം മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളക്ക്(എന്‍സികെ) നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ തീരുമാനം. എന്‍സികെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും, വിമത സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.കെപിസിസി നിര്‍വാഹകസമതി അംഗം യു വി ദിനേശ്മണിയെ മത്സരിപ്പിക്കാനാണ് നീക്കം.

Recommended Video

cmsvideo
    ഇടതിന്‍റെ കുത്തക മണ്ഡലം, പിണറായി വിജയന്‍റെ തട്ടകം | Oneindia Malayalam
    പോരാട്ടം ശക്തം

    പോരാട്ടം ശക്തം

    എലത്തൂരില്‍ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എലത്തൂര്‍ സീറ്റ് എന്‍സികെക്ക് നല്‍കിയ തീരുമാനം മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. എന്നാൽ കെപിസിസി നിർവ്വാഹക സമിതി അംഗം യുവി ദിനേശ്മണിയെ മത്സരിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് നീക്കം.

    അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+