കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിയെ നല്‍കി ഇറച്ചി വാങ്ങാന്‍ മില്‍മ മാതൃകയില്‍ പദ്ധതി; പദ്ധതി ഉദ്ഘാടനം ഡിസംബര്‍ 30ന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള ചിക്കന്‍ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 30ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നും ആധുനിക സഹകരണ കൃഷിക്ക് കേരളത്തിലെ ആദ്യ മാതൃകയാണിതെന്നും ബ്രഹ്മഗിരി സംഘം. ഉപഭോക്താക്കള്‍ക്ക് എന്നും കിലോഗ്രാമിന് 140 രൂപ മുതല്‍ 155 രൂപ വരെ നിരക്കില്‍ കോഴി ഇറച്ചിയും 87 മുതല്‍ 93 രൂപ വരെ നിരക്കില്‍ ജീവതൂക്കം കോഴിയും ലഭ്യമാക്കും.

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വീഴ്ത്തും.... ബിജെപി വിമതരെ ഇറക്കി കളിക്കുന്നു

നോഡല്‍ ഏജന്‍സികളായ ബ്രഹ്മഗിരി പൗള്‍ട്രി ഫെഡറേഷന്‍, കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് വ്യാപാരി ഫെഡറേഷന്‍, ബ്രഹ്മഗിരി പൗള്‍ട്രി മിഷന്‍ എന്നിവുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് നാലു ജില്ലകളിലും 10 ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ പി കൃഷ്ണ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Mmalabar meet

ഇതിനകം നൂറിലധികം കോഴികര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു കഴിഞ്ഞു. ഒരു കര്‍ഷകന് രണ്ടായിരം കോഴിക്കുഞ്ഞുങ്ങള്‍ വീതമാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ മൂന്നാം വാരത്തോടെ ഇറച്ചിയ്ക്ക് തയ്യാറാവുന്ന വിധത്തിലാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ലഭിക്കു വിധത്തിലാണ് 'കേരള ചിക്കന്‍' പ്രവത്തനം.

കോഴി കര്‍ഷകര്‍ക്ക് വലിയ നേട്ടമാണിത്. ഒരു കര്‍ഷകന് രണ്ടായിരം വീതം വര്‍ഷത്തില്‍ ആറ് തവണ കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കും. കോഴിത്തീറ്റയും പ്രതിരോധ മരുന്നുകളും ഫെഡറേഷന്‍ നല്‍കും. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 11 രൂപ വീതം വളര്‍ത്തുകൂലിയും നല്‍കും. ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നതോടെ കോഴി കര്‍ഷകന് ഒരു വിധം മാന്യമായി ജീവിക്കാനുള്ള വരുമാനം ലഭിക്കും.കോഴി മാലിന്യം ബ്രഹ്മഗിരി സംഭരിച്ച് സംസ്‌കരിച്ച് ജൈവവളമായി വിതരണം ചെയ്യും.

പൊതുജനങ്ങള്‍ക്കാകട്ടെ വിഷമയമല്ലാത്ത കോഴി ഇറച്ചിയാണ് 140 രൂപയ്ക്ക് ലഭിക്കുക. ഇപ്പോള്‍ തുച്ഛമായ വില കര്‍ഷകര്‍ക്ക് നല്‍കുന്ന വന്‍കിട വ്യാപാരികള്‍ മാര്‍ക്കറ്റിലെ ആവശ്യത്തിനനുസരിച്ച് വില വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് എന്നും കടം തന്നെ ബാക്കിയാവുന്നു. ഈ അവസ്ഥയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്. 7000 കോടിയോളം വാര്‍ഷിക വരുമാനമുള്ളതാണ് കേരളത്തിലെ കോഴിവ്യാപാരമേഖല. അഞ്ച് വര്‍ഷത്തിനകം ഇതിന്റെ 25 ശതമാനം ഏറ്റെടുക്കാന്‍ കേരള ചിക്കന്‍ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ പുരുഷോത്തമനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kerala chicken project will be inaugurated on December 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X