കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റെ ആയിരംദിനം; കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നത് വിവിധ പദ്ധതികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത് വിവിധ പദ്ധതികള്‍. ബാലുശ്ശേരി ഡോ.ബി ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് കെട്ടിടം ഫെബ്രുവരി 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

<strong>ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണം... അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ, അറസ്റ്റിലായത് തിരുവനന്തപുരത്ത് വെച്ച്!!</strong>ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണം... അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ, അറസ്റ്റിലായത് തിരുവനന്തപുരത്ത് വെച്ച്!!

പയ്യോളി അച്ചന്‍കുന്ന് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടുവണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി 19ന് നിര്‍വഹിക്കും. മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറി ഫെബ്രുവരി 19 നും ജില്ലയിലെ ഡി അഡിക്ഷന്‍ സെന്റര്‍ 20നും നൊച്ചാട് ഡയറി സ്‌പെഷ്യല്‍ പാക്കേജ് പദ്ധതി 22 നും എക്‌സൈസ് തൊഴില്‍ മന്ത്രി ടി പി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Over Bridge

ബാലുശ്ശേരി താലൂക്കാശുപത്രി ഡയാലിസ്സ് സെന്റര്‍ 23 ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഓഫീസ്സ് പിന്നാക്ക വിഭാഗക്ഷേമ മന്ത്രി എ കെ ബാലന്‍ 19 നും ഉദ്ഘാടനം ചെയ്യും. കെ എസ് എഫ് ഡി സിയുടെ പേരാമ്പ്ര തിയറ്റര്‍ കോംപ്ലസിന് 19 ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.

കടലുണ്ടി പുഴയ്ക്ക് കുറുകെയുള്ള റെഗുലേറ്റര്‍ നിര്‍മ്മാണം, കാരപ്പറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രിസം പദ്ധതി എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടും. കോഴിക്കോട് ജില്ലയില്‍ നൂതന പദ്ധതികള്‍ക്ക് തുടക്കമിടാനും സ്വപ്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും 1000 ദിനങ്ങളില്‍ കഴിഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു. ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനുകളില്‍ ഊന്നിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലും ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്.

ദേശീയപാത വികസനത്തിനും ഗെയ്ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കോഴിക്കോട് ജില്ലയില്‍ എടുത്തുപറയാവുന്ന നേട്ടമാണ്. വിദ്യാലയങ്ങള്‍ ഹൈടെക് ആക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി. മഹാമാരിയായി വന്ന നിപയെ കുറഞ്ഞ സമയം കൊണ്ട് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ വകുപ്പ് അന്തര്‍ദേശീയ തലത്തില്‍തന്നെ ശ്രദ്ധേയമായി. സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പദ്ധതി പുരോഗമിച്ചു വരുന്നു.

കോഴിക്കോട് നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി രാമനാട്ടുകര-തൊണ്ടയാട് മേല്‍പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. കോരപ്പുഴ പാലം പുനര്‍നിര്‍മാണം തുടങ്ങിയതും കോഴിക്കോട് നഗരപാത വികസന പദ്ധതിയും അടിസ്ഥാന സൗകര്യ വികസന രംഗത്തെ നാഴികക്കല്ലുകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ത്രിതല കാന്‍സര്‍ സെന്റര്‍ ആരംഭിച്ചത് മലബാറിലെ കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വസമാണ്. ഇവിടെ അത്യാധുനിക ലക്ച്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സും ഈ കാലയളവില്‍ പൂര്‍ത്തിയാക്കി.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ മാതൃകാ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാതല പട്ടയമേളയില്‍ 1504 പേര്‍ക്ക് പട്ടയം നല്‍കി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ മഹിളാ മാള്‍ കോഴിക്കോട്ട് തുടങ്ങി. മുവ്വായിരത്തോളം ഭിന്നശേഷിക്കാര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും അര്‍ഹരായ എല്ലാവര്‍ക്കും നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.


വടകര റവന്യൂ ഡിവിഷന്‍, പന്തീരാംകാവ് വില്ലേജ് ഓഫീസ്, തീരദേശ പൊലീസ് സ്റ്റേഷനുകള്‍, സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍, മേഖലാ സ്റ്റേഷനറി ഓഫീസ്, കുന്ദമംഗലം കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍, നടുവണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയവ കോഴിക്കോടിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Kozhikode
English summary
Kerala government will inagurate more projects in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X