കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക്ഡൗണ്‍ അവസരമാക്കി ജോളി കൂടത്തായി; പുറത്തിറങ്ങുമോ? കോടതിയില്‍ അപേക്ഷ നല്‍കി

Google Oneindia Malayalam News

കോഴിക്കോട്: സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൂട്ടക്കൊലക്കേസ്. സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേരെയായിരുന്നു മരുമകളായി ജോളി കൊലപ്പെടുത്തിയത്. ഭര്‍തൃമാതാവ് അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമായിരുന്നു കൊലപ്പെടുത്തിയത്.

കേസില്‍ ജോളി ഉള്‍പ്പടെ നാലുപേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണയ്ക്കുള്ള തടസമൊഴിവാക്കാനുള്ള ശ്രമമാണ് അന്വേഷണം സംഘം ഇപ്പോള്‍ നടത്തുന്നത്. ഇതിനിടയിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനുള്ള നീക്കം ജോളിയും ശക്തമാക്കിയിരിക്കുന്നത്.

നടപടികള്‍ തടസപ്പെട്ടു

നടപടികള്‍ തടസപ്പെട്ടു

ആറ് കൊലപാതക കേസുകളിലേയും കുറ്റപത്രവും തൊണ്ടി മുതലും അന്വേഷണ സംഘം ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചിട്ടുണ്ടെങ്കിലും ലോക് ഡൗണ്‍ കാരണം തുടര്‍ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്. കല്ലറയില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഹൈദരാബാദിലെ ലാബിലെത്തിക്കാനും സാധിച്ചിട്ടില്ല.

സിലിയുടെ സാംപിളില്‍ മാത്രം

സിലിയുടെ സാംപിളില്‍ മാത്രം

ഈ സാഹചര്യത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് ശ്രമം. കൊല്ലപ്പെട്ടവരില്‍ റോയ് തോമസ് ഒഴികേയുള്ള അഞ്ച് പേരുടേയും സാംപിളുകള്‍ കോഴിക്കോട് റീജനല്‍ െകമിക്കല്‍ ലബോറട്ടറയില്‍ പരിശോധിച്ചിരുന്നു. ഇതില്‍ സിലിയുടെ സാംപിളില്‍ മാത്രമാണ് സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

ഹൈദരാബാദിലേക്ക്

ഹൈദരാബാദിലേക്ക്

ഇതേ തുടര്‍ന്നാണ് മറ്റ് നാല് പേരുടേയും സാംപിളുകള്‍ വിശദ പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയക്കാന‍് തീരുമാനിച്ചത്. താമരശ്ശേരി മജിസ്ട്രേട്ട് കോടതി മാര്‍ച്ച് 11 ന് അനുമതിയും നല്‍കിയതിന് പിന്നാലെ സാംപിളുകള്‍ ലാബിലെത്തിക്കുന്നതിനായി റുറല്‍ എസ്പി നാല് പോലീസൂദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ജാമ്യത്തില്‍ ഇറങ്ങാന്‍

ജാമ്യത്തില്‍ ഇറങ്ങാന്‍

എന്നാല്‍ പിന്നാലെ രാജ്യ വ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ യാത്ര തടസപ്പെടുകായിരുന്നു. ഇതോടെ രാസപരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതിനിടെയാണ് ലോക്ക് ഡൗണ്‍ ആനുകൂല്യം മുതലാക്കി ജാമ്യത്തില്‍ പുറത്തിറങ്ങാനുള്ള ശ്രമം ഒന്നാം പ്രതി ജോളി ആരംഭിച്ചത്.

ജില്ലാ സെഷന്‍സ് കോടതിയില്‍

ജില്ലാ സെഷന്‍സ് കോടതിയില്‍

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് ജോളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. കോവിഡ് കാലത്ത് വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്നാണ് ജോളിയുടെ ആവശ്യം.

ക്വാറന്‍റീന്‍ അനുവദിക്കണം

ക്വാറന്‍റീന്‍ അനുവദിക്കണം

വീട്ടില്‍ നിരീക്ഷണത്തില്‍ പോകാന്‍ താല്‍പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും വീട്ടില്‍ ക്വാറന്‍റീന്‍ അനുവദിക്കണമെന്ന് ജോളി ജോസഫ് ജില്ലാ ജയില്‍ അധികൃതര്‍ മുഖേനെ കോടതിയില്‍ അറിയിച്ചത്.

അനുവദിക്കാനാകില്ല

അനുവദിക്കാനാകില്ല

അതേസമയം, വീട്ടില്‍ നീരക്ഷണത്തില്‍ കഴിയാനുള്ള ജോളിയുടെ അപേക്ഷയില്‍ ശക്തമായ എതിര്‍പ്പാണ് പ്രോസിക്യൂഷന്‍ അറിയച്ചത്. ഏഴ് വര്‍ഷത്തിന് താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിളെ വിചാരണ തടവുകാര്‍ക്കാണ് കോവിഡ് കാലത്തെ ഈ പ്രത്യേക ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

Recommended Video

cmsvideo
കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

 ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

 കേരളത്തിന്റെ സമ്പത്ത് ബിംബം ചുമക്കുന്ന കഴുതയോ ? : വൈറലായി കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ് കേരളത്തിന്റെ സമ്പത്ത് ബിംബം ചുമക്കുന്ന കഴുതയോ ? : വൈറലായി കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്

 ലോക്ക് ഡൗണില്‍ തീരുമാനം എന്ത്? പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും ലോക്ക് ഡൗണില്‍ തീരുമാനം എന്ത്? പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും

Kozhikode
English summary
koodathai murder: prime accused jolly joseph submitted bail application in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X