കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശേരിയിൽ വെള്ളം ഉള്‍വലിഞ്ഞ കിണര്‍ വിദഗ്ധ സംഘം പരിശോധിച്ചു: സംഭവം പരപ്പന്‍പൊയിലില്‍!

  • By Desk
Google Oneindia Malayalam News

താമരശേരി: വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി വെള്ളം പൂര്‍ണമായും ഉള്‍വലിഞ്ഞ വീട്ടുമുറ്റത്തെ കിണര്‍ വിദഗ്ധ സംഘം പരിശോധിച്ചു. കുന്ദമംഗലം സിഡബ്ല്യുആര്‍ഡിഎമ്മിലെ സയന്റിസ്റ്റുകളായ ഡോ. ഇ. അബ്ദുല്‍ഹമീദ്, ഡോ. പി.ആര്‍ അരുണ്‍ എന്നിവരാണ് പരിശോധന നടത്തിയത്. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടു കിണറിലെ വെള്ളമാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരു ഉറവ പോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്.


ശനിയാഴ്ച പകല്‍ 11 മണിയോടെയാണ് വിദഗ്ധ സംഘം പരിശോധനക്കെത്തിയത്. ഉപ്പുപാറയുള്ള കിണറിലെ വിള്ളല്‍ വലുതായതിനെ തുടര്‍ന്നോ നേരത്തെ ഉണ്ടായിരുന്ന വിള്ളലുണ്ടായിരുന്ന തടസം മാറിയതിനെ തുടര്‍ന്നോ ഇത്തരത്തില്‍ വെള്ളം വലിഞ്ഞു പോകാറുണ്ടെന്ന് പരിശോധക സംഘത്തിലെ ഡോ. പി ആര്‍ അരുണ്‍ പറഞ്ഞു. മണ്ണിടിഞ്ഞ് വീണാണ് ഉറവ നിലച്ചത്. ഈ മണ്ണ് നീക്കിയാല്‍ ഉറവ വീണ്ടും വരാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് വെള്ളം അധികമാകുമ്പോള്‍ വെള്ളത്തിന്റെ അതിമര്‍ദ്ദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ടെന്നും സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

cwrdm-1534

ഈ കിണറിന്റെ തൊട്ടടുത്തുള്ള കിണറിലെ ജലവിതാനം കുറഞ്ഞതായും പരിശോധക സംഘം കണ്ടെത്തിയിട്ടുണ്ട്. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും പരിശോധക സംഘത്തിനൊപ്പമുണ്ടായിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എല്ലായിടങ്ങളിലുമുള്ള ജല സ്രോതസുകള്‍ നിറഞ്ഞു കവിയുന്നതിനിടയില്‍ കിണര്‍ വെള്ളം ഉള്‍വലിഞ്ഞതിന്റെ കാരണമറിയതെ ആശങ്കയിലായിരുന്നു വീട്ടുകാര്‍. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകുമായിരുന്ന കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു.

Kozhikode
English summary
kozhikkode local expert team visits well missing incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X