കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കി ബിഎസ്എഫ് ഉദ്യോഗസ്ഥരും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ 1,41,393 രൂപ സംഭാവനയായി നല്‍കി. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ യു.വി ജോസിനാണ് തുക കൈമാറിയത്. കോഴിക്കോട് നാദാപുരം കമ്മാന്‍ഡന്റ് എം.എ ജോയി, അസിസ്റ്റന്റ് കമ്മാന്‍ഡന്റ് രാജീവ് നയന്‍, ഇന്‍സ്‌പെക്ടര്‍ കെ.സോമന്‍, എ.എസ്.ഐ ബിജു ജോസഫ്, ഹവല്‍ദാര്‍ കെ.ഡി നായിഡു, കോണ്‍സ്റ്റബിള്‍ വിഷ്ണു എസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. 184 ബറ്റാലിയണില്‍ നിന്നാണ് ഈ തുക പിരിച്ചെടുത്തത്.

പ്രളയത്തില്‍ അകപ്പെട്ട ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കോഴിക്കോട് നിന്നുള്ള 86 ജവാൻമാര്‍ രംഗത്തിറങ്ങിയിരുന്നു. ഭക്ഷ്യസാധനങ്ങളുള്‍പ്പെടെ അഴുകി ദുരന്തക്കാഴ്ചയായിരുന്ന നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തവും നടത്തിയിട്ടുണ്ട്.

keralaflood

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെന്റാന്‍ഡ്രൂസ് ജ്യോതിനിലയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒരു മാസത്തെ ശമ്പളം നല്‍കി. ആദ്യ ഗഡുവായ 2.5 ലക്ഷം രൂപയുടെ ചെക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അര്‍ച്ചനപോള്‍, സ്റ്റാഫ് സെക്രട്ടറി ഇന്ദു ജലചന്ദ്രന്‍, പി.ടി.എ പ്രസിഡണ്ട് ശ്രീബു വി.എസ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്നുളള മാസങ്ങളില്‍ നല്‍കാനുളള രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചു.
പ്രളയകാലത്ത് രണ്ട് ലോഡ് സാധനങ്ങള്‍ ആലപ്പുഴയിലെ സെന്റ് മൈക്കിള്‍സ് കോളേജ്, ലിയോ സ്‌കൂള്‍. സെന്റ് ജോസഫ് സ്‌കൂള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും സ്‌കൂള്‍ മാനേജ്‌മെന്റ്ും ജീവനക്കാരും ആഘോഷങ്ങള്‍ ഒഴിവാക്കി ആ തുകയ്ക്കു വാങ്ങിയ ഭക്ഷ്യവസ്തുക്കള്‍ അമ്പലപ്പുഴ ഉര്‍സുല ആശുപത്രിയിലെ ക്യാമ്പിലും നേരിട്ടെത്തിച്ചിരുന്നു. പി.ടി.എ യുടെ നേതൃത്വത്തില്‍ സമാഹരിച്ച ഓണക്കോടിയും പഠനോപകരണങ്ങളും ചമ്പക്കുളം ബി.ബി.എം.എച്ച്.എസിലെ 275 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തും പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കിയുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ പങ്കാളിയായത്.

Kozhikode
English summary
kozhikkode local news about bsf officers contributes to relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X