കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജമദ്യം തടയാന്‍ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് ഒന്നിന് തുടങ്ങും: മന്ത്രി ടിപി രാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വ്യാജമദ്യം ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി തടയുന്നതിന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് തൊഴില്‍,എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് വ്യാജമദ്യം തടയുന്നതിന് ആഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനവ്യാപകമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. വിദ്യാലയങ്ങളുടേയും കോളേജുകളുടേയും പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ കണ്ടെത്തിയാല്‍ ഉടന്‍ അടച്ചു പൂട്ടും. വ്യാജകളള് വിതരണം തടയുന്നതിനും നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

TP Ramakrishnan

വിദേശ മദ്യഷാപ്പുകളില്‍ അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അനധികൃത മദ്യവില്‍പ്പന തടയുന്നതിനുളള പരിശോധന സംവിധാനം വ്യാപകമാക്കി. നിരോധിത പുകയില വസ്തുക്കളുടെ വില്‍പനയും കര്‍ശനമായി തടയും. മുമ്പൊരിക്കലും ഇല്ലാത്ത വിധം എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ വ്യാപക ബോധവത്കരണം നടത്തുന്നുണ്ട്. വിദ്യാലയങ്ങളിലും കോളേജുകളിലും ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി സന്തോഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടമാര്‍, റേയ്ഞ്ച് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് കോഴിക്കോടിന്റെ സ്‌നേഹസമ്മാനമായി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് കൊടുക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ യു.വി ജോസിനേയും ജില്ലാഭരണ സംവിധാനത്തേയും ജില്ലയുടെ ചുമതല വഹിക്കുന്ന തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു. ജില്ലാഭരണ സംവിധാനത്തില്‍ ഈ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

സഹജീവികളോടുളള സഹാനുഭൂതിയും കരുതലും കാത്തു സൂക്ഷിക്കുന്ന നിറഞ്ഞ സേവന മാതൃകയാണിത്. ഭരണ സംവിധാനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കിയ വ്യാപാരികള്‍, വ്യവസായികള്‍, സന്നദ്ധസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ പൊതുജനങ്ങള്‍ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ ഉന്നതമായ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തി പിടിക്കുന്നതാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.

Kozhikode
English summary
Kozhikode Local News: TP Ramakrishnan's comments about fake liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X