കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സീറോ വേസ്റ്റ് പദ്ധതി: വടകരയില്‍ റിപ്പയര്‍ ആന്‍ഡ് സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

വടകര : നഗരസഭയിലെ സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് പല ഉല്‍പ്പന്നങ്ങളും റിപ്പയര്‍ ചെയ്ത് പുനരുപയോഗത്തിനായി ഒരുക്കുന്നതിനു റിപ്പയര്‍ ആന്റ് സ്വാപ്പ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യുവി ജോസ്, നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍ പലതും ചെറിയ റിപ്പയിറിങിന് ശേഷം വീണ്ടും ഉപയോഗിക്കാന്‍ പര്യാപ്തമായവയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പയര്‍ ചെയ്ത് പുനരുപയോഗിക്കുന്നതിന് വേണ്ടി കേന്ദ്രം ആരംഭിച്ചത്. സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യം ശേഖരിച്ചപ്പോള്‍ ആയിരകണക്കിന് എല്‍ഇഡി ബള്‍ബുകളോടൊപ്പം, എമര്‍ജന്‍സി ലൈറ്റ്, ടോര്‍ച്ച്, കൊതുകിനെ കൊല്ലുന്ന ബാറ്റ്, ക്ലോക്ക്, കംപ്യൂട്ടറിന്റെ അവശേഷിപ്പുകള്‍, മൊബൈല്‍ ഫോണ്‍, ടിവി എന്നിവയും ധാരാളം ലഭിച്ചിരുന്നു.

repair-and-swap-shop-inaurgation

എന്നാല്‍ ഇത് മിക്കതും പരിശോധിച്ചപ്പോഴാണ് വീണ്ടും ഉപയോഗിക്കാന്‍ സാധ്യമാകുന്നവയും, ചെറിയ റിപ്പയറിന് ശേഷം ഉപയോഗിക്കാന്‍ കഴിയുന്നതുമാണെന്ന് വ്യക്തമായത്. ഇങ്ങനെ ലഭിച്ച ഒരു ടിവി നിലവില്‍ ഹരിതകര്‍മ സേനാംഗംത്തിന്റെ വീട്ടില്‍ പ്രവര്‍ത്തിക്കുകയാണ്. പുരുപയോഗത്തിന് പ്രാപ്തമായ പല സാധനങ്ങളും ചെറിയ വിലയ്ക്ക് നല്‍കാനാണ് തീരുമാനം. പാഴ്‌വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാന്‍വേണ്ടി വടകര മോഡല്‍ പോളി ടെക്‌നിക്കിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ കുട്ടികളും അധ്യാപകരും സന്നദ്ധരായിട്ടുണ്ട്.

പഴയ ബസ്സ്റ്റാന്‍ഡിലെ ദ്വാരകാ ബില്‍ഡിങിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ നഗരസഭ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെയു ബിനി, വൈസ് ചെയര്‍പേഴ്‌സണ്‍ പി ഗീത, കൗണ്‍സിലര്‍മാരായ ഇ അരവിന്ദാക്ഷന്‍, റീന ജയരാജ്, ടി കേളു, എംപി അഹമ്മദ്, വ്യാസന്‍ പുതിയപുരയില്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, മാനേജര്‍ ടിപി ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about zero waste project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X