Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണാഘോഷം കെങ്കേമമാവും കോഴിക്കോട്: കുറ്റിച്ചിറയെ സംഗീത സാന്ദ്രമാക്കാന്‍ ഖവാലിയും സൂഫിനൃത്തവും

കോഴിക്കോട്: ഇത്തവണ ഓണാഘോഷം കെങ്കേമാക്കാന്‍ കോഴിക്കോട്. ഓണാഘോഷങ്ങളുടെ ഭാഗമ്യി കുറ്റിച്ചറയില്‍ ഖവാലിയും സൂഫിനൃത്തവും മാപ്പിളപ്പാട്ടുകളും തുടങ്ങി സംഗീതസാന്ദ്രമായ പരിപാടികള്‍ സംഘടിപ്പിക്കും. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വൈകീട്ട് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ആദ്യദിനം മാപ്പിള പാട്ടുകളും രണ്ടാംദിനം ഖവാലിയും സൂഫിനൃത്തവും അവസാന ദിവസം പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയുമാണ് നടക്കുക. ഓണാഘോഷത്തിന് വര്‍ണ്ണപ്പൊലിമ ചാര്‍ത്താന്‍ കുറ്റിച്ചിറയിലെ വിവിധ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ദീപാലങ്കാരം ചെയ്യും. കുറ്റിച്ചിറയുടെ സാസ്‌കാരിക പൈതൃകവും മിഷ്‌കാല്‍ പള്ളിയുടെ ചരിത്രവും ഗുജറാത്തി, ബോറ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യവും പ്രതിഫലിക്കുന്ന ഓണാഘോഷമായിരിക്കും കുറ്റിച്ചിറയില്‍ നടക്കുക.

ssd

കുറ്റിച്ചിറയില്‍ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കണ്‍വീനര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, കോഡിനേറ്റര്‍ പി.ടി ആസാദ്, ട്രഷറര്‍ ഷര്‍ഷാദ് അലി എന്നിവരെ തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണയോഗം കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മേലടി നാരായണന്‍, പി മുഹമ്മദ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

ജില്ലയില്‍ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കും സെപ്റ്റംബര്‍ 4, 5 തിയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് സാഹിത്യോത്സവം നടക്കുക. സെപ്റ്റംബര്‍ 4 ന് വൈകുന്നേരം 4.30 ന് സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ആര്‍. രാജശ്രീ മുഖ്യപ്രഭാഷണം നടത്തും.

ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും

എഴുത്തുകാരായ ഡോ. എം.സി അബ്ദുള്‍ നാസര്‍, കെ.വി സജയ് എന്നിവര്‍ പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 5 ന് വൈകിട്ട് 4.30 ന് നടക്കുന്ന കാവ്യസന്ധ്യയില്‍ 30 കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കും. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യും. പി. പി ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, വീരാന്‍കുട്ടി, ഒ.പി സുരേഷ്, ആര്യ ഗോപി, സോമന്‍ കടലൂര്‍ തുടങ്ങിയവര്‍ കാവ്യസന്ധ്യയില്‍ പങ്കെടുക്കും.

ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മത്സരം. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനമായി 7500 രൂപയും, മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8078288013 എന്ന നമ്പറുമായോ [email protected] എന്ന ഇ മെയിലിലോ ബന്ധപ്പെടുക. ആദ്യം ലഭിക്കുന്ന 30 അപേക്ഷകളാണ് സ്വീകരിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+