• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മേമുണ്ട ഹൈസ്കൂൾ പിൻമാറുന്നു; ഒരു വിഭാഗത്തിന്റെ പ്രതിഷേധം... വിവാദത്തിലായ 'കിതാബ്' നാടകം സംസ്ഥാനതലത്തിലേക്കില്ല...

  • By Desk

കോഴിക്കോട്: റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയർസെക്കണ്ടറിയുടെ "കിത്താബ് " എന്ന നാടകം പിൻവലിക്കുന്നു. നാടകം ഒന്നാംസ്ഥാനവും എ - ഗ്രേഡും മികച്ച നടിക്കുള്ള അംഗീകാരവും നേടിയിരുന്നു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അംഗീകാരം ഈ നാടകത്തിന് ലഭിച്ചതിനുശേഷമാണ് നാടകത്തെക്കുറിച്ച് ചില വിവാദങ്ങൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

രൂപയ്ക്ക് വന്‍ കുതിപ്പ്... മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി.... ഡോളറിന് വന്‍ തകര്‍ച്ച!!

ഒരു വിഭാഗത്തെ മോശമായി അവതരിപ്പിക്കാനാണ് നാടകം ശ്രമിച്ചതെന്ന വിമർശനം വന്ന ഉടനെ തന്നെ ഈ നാടകവുമായി ബന്ധപ്പെട്ടവരും സ്കൂൾ അധികൃതരും ഗൗരവതരമായ ചർച്ചയും വിശകലനവും നടത്തുകയുണ്ടായി. നാടക അവതരണത്തിൽ വന്ന ചില പരാമർശങ്ങളും സന്ദർഭങ്ങളും ഒരു പ്രത്യേക വിഭാഗത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എന്നാൽ ഇത് മനഃപൂർവ്വം സംഭവിച്ചതല്ല എന്നും തങ്ങൾവിലയിരുത്തി.

ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഉയർത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിർത്തി വന്നിട്ടുള്ള ഈ വിദ്യാലയം തുടർന്നും അത് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. ആരെയെങ്കിലും വേദനിപ്പിച്ചോ മനസ്സിൽ മുറിവേൽപ്പിച്ചോ ഒരു കലാപ്രവർത്തനവും നടത്താൻ ഇന്നേവരെ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ല. ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സ്ഥാപനത്തിന് ഒട്ടും താല്പര്യമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേൽപ്പിച്ചുകൊണ്ട് "കിത്താബ് " എന്ന നാടകം തുടർന്നവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുന്നു.

കലോത്സവ നാടകവുമായി ഉണ്ടായ വിവാദത്തിന്റെ മറവിൽ ഈ വിദ്യാലയം ഇന്നേവരെ നേടിയെടുത്ത മുഴുവൻ നേട്ടങ്ങളെയും ഇകഴ്ത്തിക്കാണിക്കാനും ഇതിന്റെ വളർച്ചയെ തടയാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ചില തല്പരകക്ഷികൾ ഇതിനിടയിൽ നടത്തുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു. അത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു.

ഒരു വിദ്യാലയത്തിന്റെ യശസ്സിന് കോട്ടം തട്ടാതെയും നിലപാടുകളിൽ വെള്ളം ചേർക്കാതെയും ജനാധിപത്യപരമായ ചർച്ചകളിലൂടെയും മതനിരപേക്ഷ ആശയത്തിലൂന്നി നിന്നും ഈ സ്ഥാപനത്തിന്റെ തുടർപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങൾക്കു നൽകണമെന്നും പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ എന്നിവർഅഭ്യർത്ഥിച്ചു.

Kozhikode

English summary
Memunda school withdraw 'Kithab'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more