• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വനിതാ മതിൽ അടിമത്ത മതിൽ, ആണുങ്ങളെ വച്ച് ഭീഷണിപ്പെടുത്തുന്നു: എംകെ മുനീർ

  • By Desk

കോഴിക്കോട്: സ്ത്രീകളെ ഭീഷണിപ്പെടുത്തി സിപിഎം നടത്തുന്ന സർക്കാർ സ്‌പോൺസേർഡ് വനിതാ മതിൽ നവോത്ഥാനമല്ല പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലിൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നത്. ജോലിക്കു വരെ കുഴപ്പമുണ്ടാകുമെന്നു സൂചിപ്പിക്കുന്ന ഭീഷണികളാണ് വരുന്നത്.

അഭിമന്യുവിന്റെ വീട് യാഥാര്‍ത്ഥ്യമായി... താക്കോല്‍ദാനത്തിന് മുഖ്യമന്ത്രിയെത്തും, താക്കോൽദാന കൈമാറ്റം ജനുവരി 14ന്!!

വാഹനം അയക്കുമ്പോൾ അതിൽ അയൽക്കൂട്ടത്തിലെ അംഗങ്ങൾ കയറിയില്ലെങ്കിൽ ആനുകൂല്യങ്ങൾ മുടക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. പഞ്ചായത്ത് പ്രതിനിധികളെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ചിലയിടത്ത് ഭീഷണിയെന്നും എം.കെ മുനീർ പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗൻവാടി ടീച്ചർമാരെ ഭയപ്പെടുത്തുകയാണ്. വനിതാ മതിലിനെതിരെ നിന്ന കുടുംബശ്രീ പ്രോഗ്രാം ഓഫീസറെ പുറത്താക്കി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലിന് ഉപയോഗിക്കരുതെന്ന കോടതി വിധിയെ പോലും പരസ്യമായി വെല്ലുവിളിക്കുകയാണ്. പെൻഷൻകാരെ പോലും വെറുതെ വിടാതെ നിർബന്ധിത പിരിവും നടക്കുന്നു. ഇങ്ങനെ ആണുങ്ങളുടെ ഭീഷണി ഭയന്ന് സ്ത്രീകൾ കെട്ടുന്ന മതിൽ അടിമത്ത മതിലാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ എല്ലാ ഗവൺമെന്റ് ഡിപ്പാർട്‌മെന്റുകളും കുറെ ദിവസമായി വനിതാ മതിലിന് ആളെ സംഘടിപ്പിക്കാനുള്ള തിട്ടൂരങ്ങൾ ഇറക്കിക്കൊണ്ടിരിക്കുകയാണ്. കത്തിമുന കാട്ടി ഭീഷണിപ്പെടുത്തി റോഡിൽ വരുന്നുതിന്റെ മൂന്നിരട്ടി സ്ത്രീകൾ ഇതിനെ നിഷേധിച്ച് വീട്ടിലിരിക്കുന്നുണ്ട്. സ്ത്രീകളെ അടുക്കളയിൽനിന്ന് തെരുവിലാക്കുന്ന സർക്കാർ വനിതകളെ ബഹുമാനിക്കുകയല്ല, അവഹേളിക്കുകയാണ് ചെയ്യുന്നത്.

വനിതാ മതിലിന് സർക്കാർ ചെലവില്ലെന്നു പറയുമ്പോഴും സർക്കാർ പല കാര്യത്തിനും ചെലവാക്കി കഴിഞ്ഞു. ലാപ്‌സാകാതിരിക്കാൻ 50 കോടി ചെലവാക്കുമെന്ന് കോടതിയിൽ പറഞ്ഞവർ തന്നെ പിന്നീട് മാറ്റിപ്പറഞ്ഞു. എന്നാൽ കലക്ടറേറ്റിൽ യോഗം കൂടാൻ വെള്ളാപ്പള്ളിയും സുഗതനുമാണോ പണം ചെലവഴിച്ചത്? സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രചാരണങ്ങൾക്ക് വെള്ളാപ്പള്ളിയാണോ പണം നൽകിയത്? -മുനീർ ചോദിച്ചു.

ശിവഗിരി തീർത്ഥാടനം ജനുവരി ഒന്നാം തിയ്യതിയാണ്. ഇതേദിവസം വനിതാ മതിലു കെട്ടുമ്പോൾ വെള്ളാപ്പള്ളിക്ക് നാരായണഗുരുവാണോ മതിലാണോ വലുതെന്ന് വ്യക്തമാക്കണം. സംഘടനകളല്ല, വ്യക്തികളാണ് പ്രശ്‌നം. വെള്ളാപ്പള്ളി വർഗ്ഗീയവാദിയാണെന്ന് പിണറായി വിജയനാണ് തങ്ങളെ പഠിപ്പിച്ചതെന്നും മുനീർ പറഞ്ഞു.

Kozhikode

English summary
MK Muneer on woman wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X