നവരാത്രി: സുകൃതമായി ബൊമ്മക്കൊലു; പതിവ് തെറ്റിക്കാതെ കോഴിക്കോട്ടെ തമിഴ് ബ്രാഹ്മണ സമൂഹം
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് പഴയ വര്‍ണ്ണപ്പകിട്ട് ഇല്ലെങ്കിലും പതിവെ തെറ്റിക്കാതെ ബൊമ്മക്കൊലു ഒരുക്കി കോഴിക്കോട്ടെ തമിഴ് ബ്രാഹ്മണര്‍. നിയന്ത്രണങ്ങളില്‍ ഒതുക്കിയാണ് ഇത്തവണ ബൊമ്മക്കൊലു ആഘോഷം നടത്തുന്നത്. നൂറ്റാണ്ടുകളെ ചരിത്രം പറയാനുള്ള ഈ ആഘോഷം ബഹുജന പങ്കാളിത്തം ഇല്ലാതെ നടത്തുന്നത് ഇത് ആദ്യമായാണ്. തമിഴ് ആചാരങ്ങാളാല്‍ സമൃദ്ധമാണ് തളിയും ചാലപ്പുറവും അടങ്ങുന്ന തമിഴ് ബ്രഹ്മണരുടെ സംഗമ ഭൂമി. സാമൂതിരിയുടെ കാലത്താണ് ഇവര്‍ കോഴിക്കോട് എത്തുന്നത്.
കെഎം മാണിയെ ഒരു കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട് കോണ്‍ഗ്രസ് വലിച്ചു താഴെ ഇടീച്ചു; പിടി ജോസ്
ദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. സാധാരണഗതിയില്‍ പത്ത് ദിവസം വിപുലമായ രീതിയിലാണ് ബൊമ്മക്കൊലു ആഘോഷം നടക്കാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം ആഘോഷം വളരെ ചുരുക്കിയാണ് നടത്തുന്നത് ബ്രാഹ്മണ സമൂഹത്തില്‍ നിന്നുള്ള ആളുകള്‍ പറയുന്നു. ക്ഷേത്രത്തില്‍ പൂജകള്‍ സ്ഥിരമായി നടക്കുന്നുണ്ടെങ്കിലും ഭക്തര്‍ക്ക് പ്രവേശനം ഇല്ല.

ചടങ്ങുകള്‍ അചാരങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴും വ്യത്യസ്ത തരത്തിലുള്ള ബൊമ്മകള്‍ ഇത്തവണയും തയ്യാറാണ്. ശബരിമലയിലേക്ക് കെട്ട് നിറച്ച് എത്തുന്ന ഭക്തനാണ് ബൊമ്മകളിലെ ഇത്തവണത്തെ പുതുമ. വലുതും ചെറുതുമായി നിരവധി ബൊമ്മക്കുലുവുകള്‍ ഇപ്പോഴത്തെ തയ്യാറായി കഴിഞ്ഞു. സമുദായത്തിലെ നിശ്ചിത എണ്ണം ആളുകള്‍ മാത്രമായിരിക്കും ആഘോഷങ്ങളില്‍ പങ്കെടുക്കുക.