• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പലിശരഹിത നിക്ഷേപം: കബളിപ്പിക്കപ്പട്ടവര്‍ നിരവധി, കൂടുതല്‍ അന്വേഷണത്തിന് പൊലീസ്! സംഭവം കോഴിക്കോട്!!

  • By Desk

കോഴിക്കോട്: പലിശരഹിത നിക്ഷേപത്തിന് ലാഭം വാഗ്ദാനം ചെയ്ത് ഹീരാ ഗ്രൂപ്പ് ഉപഭോക്താക്കളില്‍നിന്ന് കോടികള്‍ തട്ടിയതായി പരാതി. ആഴ്ചകള്‍ക്കു മുന്‍പെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല. എന്നാല്‍, കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയതോടെ ഉണര്‍ന്നിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍

അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്

കഴിഞ്ഞ ഒക്‌ടോബറില്‍ തലശ്ശേരി സ്വദേശിയായ ഒരു വ്യക്തി ഇ- മെയിലിലൂടെ പരാതി നല്കിയിരുെന്നങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഹീരയുടെ കേരളത്തിലെ ഏക ഓഫീസ് സ്ഥിതിചെയ്യുന്നത് ഇടിയങ്ങരയിലാണ്. ഇവിടെ ഒരു പരിശോധനയ്ക്കു പോലും പരാതി ലഭിച്ച ചെമ്മങ്ങാട് പൊലീസ തയ്യാറായില്ല. എന്നാല്‍ ഒക്‌ടോബര്‍ 18ന് നൗഫീറാശൈഖിനെ ഹൈദരാബാദില്‍വെച്ച് പൊലീസ് അറസ്റ്റുചെയ്തു. ഈ വിവരം ചെമ്മങ്ങാട് പോലീസിലും സ്‌പെഷ്യല്‍ബ്രാഞ്ചിലും അിറഞ്ഞിരുന്നെങ്കിലും അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ല. എന്നാല്‍ പിന്നീട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പരാതിക്കാര്‍ ദിനേന എത്തുവാന്‍ തുടങ്ങിയതോടെയാണ് പോലീസ് വിഷയം കൂടുതല്‍ ഗൗരവമായെടുത്തത്. ഇതിനിടെ ഇവിടത്തെ മുംബൈ സ്വദേശിയായ മാനേജറെ പോലീസ് സ്റ്റേഷനില്‍വിളിപ്പിച്ച് ചോദ്യംചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ആദ്യംമുതല്‍ ഹീരയുടെ ഹൈദരാബാദിലെ ഹെഡ് ഓഫീസിനുമുന്‍പില്‍ നിക്ഷേപകര്‍ സമരം തുടങ്ങിയിരുന്നു. ഈ പ്രക്ഷോഭകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒക്‌ടോബറില്‍ നൗഫിറയെ അറസ്റ്റു ചെയ്തത്. നൗഫീറാ ശൈഖ് ഇപ്പോള്‍ മുംബൈയിലെ ജയിലിലാണുള്ളത്. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചന്വേഷിക്കുന്ന ഹൈദരാബാദിലെ എസ് എഫ് ഐ ഒ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ടീമും ഈ കേസിനെക്കുറിച്ചുള്ള അന്വേഷണം നടത്തിയിരുന്നു. 17 പേര്‍ ഇതിനകം പരാതി നല്കിയതായാണ് അറിയുന്നത്. ഇതില്‍ നടത്തിയ തുടര്‍അന്വേഷണങ്ങളും മറ്റു കാര്യങ്ങളുമെല്ലാം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറനാണ് പൊലീസിന്റെ പരിപാടി കൂടാതെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഉന്നതഉദ്യോഗസ്ഥര്‍ക്ക് ശിപാര്‍ശയും നല്കിയിട്ടുണ്ട്.

ഇപ്പോള്‍ പരാതി നല്കിയതിന്റെ മൂന്നിരട്ടിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ പലരും സമൂഹത്തിലെ നിലയും വിലയും കരുതി പുറത്തുപറായിതിരിക്കുന്നു എന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും ഒരു മതത്തില്‍പ്പെട്ട വിശ്വാസികളാണ്. പലിശരഹിത ഇടപാടിലൂടെ ലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് പറയുവാന്‍ ഇതില്‍പ്പെട്ട പലര്‍ക്കുമുള്ള മടികൊണ്ടാണ് കൂടുതല്‍ ആളുകള്‍ രംഗത്തേക്ക് വരാതിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വരെ നിക്ഷേപകര്‍ക്ക് കൃത്യമായി ലാഭവിഹിതം നല്കിയിരുന്നു. ഇതിനുശേഷമാണ് ലാഭവിഹിതം തെറ്റിയത്. എന്നാല്‍ ഇതിനുശേഷവും മാസങ്ങള്‍ക്ക് കഴിഞ്ഞിട്ടാ ചിലര്‍ പരാതിയുമായി എത്തിയത്. ഒരു ലക്ഷം രൂപക്ക് 3000 രൂപയോളമാണ് മാസത്തില്‍ ലാഭവിഹിതം. സ്വര്‍ണബിസ്‌ക്കറ്റുകള്‍ വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്ത് ഇവിടെ വില്പന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതമാണ് നല്കുന്നതെന്നാണ് നിക്ഷേപം നടത്തുവാനായി എത്തുന്നവരോട് കമ്പനി ഉടമകള്‍ പറഞ്ഞിരുന്നത്.

Kozhikode

English summary
police starts investigation on interest less deposit fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X