കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭിന്നശേഷി പുനരധിവാസത്തിന് പദ്ധതിയുമായി വിപുലമായ വടകര ബ്ലോക്ക് പഞ്ചായത്ത്; ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ പുനരധിവാസ മാർഗരേഖ രൂപപ്പെടുത്തും!

  • By Desk
Google Oneindia Malayalam News

വടകര: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി വടകര ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പദ്ധതി തയ്യാറാക്കുന്നു. തിരുവനന്തപുരത്തെ സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചാലഞ്ച്ഡ്, ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ യുഎൽസിസിഎസ്, എന്നിവയുടെ സഹകരണത്തോടെ ബ്ലോക്ക് പദ്ധതി നടപ്പാക്കുന്നത്.

<strong>ഹർത്താലിൽ സംഘർഷം തടയുന്നതിൽ വീഴ്ച; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ മാറ്റി, ഇനി പോലീസ് ആസ്ഥാനത്ത്</strong>ഹർത്താലിൽ സംഘർഷം തടയുന്നതിൽ വീഴ്ച; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ മാറ്റി, ഇനി പോലീസ് ആസ്ഥാനത്ത്

ബ്ലോക്ക് പരിധിയിൽ വരുന്ന ഭിന്നശേഷിയുള്ളവരുടെ അവസ്ഥ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ പുനരധിവാസ മാർഗരേഖ രൂപപ്പെടുത്തും. ഇതിനനുസരിച്ച് സാമൂഹ്യ പുനരധിവാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രാരംഭമെന്ന നിലയിൽ ജനപ്രതിനിധികൾ, അങ്കണവാടി വർക്കർമാർ,ആശാവർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി ശില്പശാല നടത്തി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡിന്റെ മുൻ ഡയറക്ടറും യുഎൽസിസിഎസ് ഫൗണ്ടേഷന്റെ ഡയറക്ടറുമായ ഡോ. ജയരാജ്, സൈക്കോളജി ലക്ചറർമാരായ ഹസീന, രാധിക എന്നിവർ ശില്പശാലയിൽ കാര്യങ്ങൾ വിശദീകരിച്ചു.

Disable

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡിലെ നൂറോളം വിദഗ്ദരുടെ നേതൃത്വത്തിൽ 18, 19, 20 തീയതികളിൽ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സർവേ,പുനരധിവാസ ക്യാമ്പ്, ബോധവത്കരണ ക്ലാസുകൾ, മാർഗനിർദേശ ക്യാമ്പ് എന്നിവ നടത്തും. 18, 19 തീയതികളിൽ നാല് പഞ്ചായത്തുകളിലും സമ്പൂർണ സർവേ, 20-ന് വിവിധ ക്യാമ്പുകൾ എന്ന നിലയിലാണ് പരിപാടികൾ നടക്കുക.

Kozhikode
English summary
Rehabilitation for disable people in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X