'ഖത്തറിൽ സിറാജ് പൂട്ടിച്ചതിന് പിന്നിൽ ആരാണെന്ന് അറിയില്ല'; സിറാജ് ഡയറക്ടർ
കോഴിക്കോട്: സിറാജ് ദിനപ്പത്രത്തിന്റെ ഖത്തർ എഡിഷൻ പൂട്ടിച്ചതിന് പിന്നിൽ ആരാണ് അറിയില്ലെന്ന് സിറാജ് ഡയറക്ടർ മജീദ് കക്കാട്. പത്രം പൂട്ടിച്ചതിന് പിന്നിലെ കറുത്ത കരങ്ങൾ ആരുടേതാണെന്ന് സംബന്ധിച്ച് തങ്ങളുടെ കയ്യിൽ തെളിവുകളില്ല. ആർക്കെതിരെയും ആരോപണമുന്നയിക്കാൻ തങ്ങൾ തയ്യാറല്ലെന്നും മജീദ് കക്കാട് പറഞ്ഞു. 2018 ഫെബ്രുവരി 17നാണ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് അനുമതി ഇല്ലെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രാലയം അറിയിക്കുന്നത്. ഖത്തർ എഡിഷൻ പൂട്ടിയതിന് പിന്നിൽ ചില സംഘടനകളാണ് എന്ന ആരോപണം അന്ന് ഉയർന്നിരുന്നു.
ഖത്തർ സർക്കാറിനെതിരെ ഒരു വാർത്തയും സിറാജ് പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചത് എന്നത് സംബന്ധിച്ച് ഞങ്ങൾക്കറിയില്ല. അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് പറയാനുള്ള തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല. സിറാജിനെ ഖത്തറിൽ പൂട്ടിച്ചത് മാധ്യമം മാനേജ്മെന്റാണെന്ന് മാധ്യമത്തിന്റെ സ്ഥാപകരിൽ പ്രമുഖനെന്ന് പറയാവുന്ന ഒ. അബ്ദുല്ല പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നത് ഞങ്ങൾ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മജീദ് കക്കാട് പറഞ്ഞു.

ഖത്തറിലെ 'അൽ ശർഖ്' എന്ന മാധ്യമസ്ഥാപനവുമായി ചേർന്ന് 2015 നവംബർ ഒന്നിനാണ് സിറാജിന്റെ ഖത്തർ എഡിഷൻ പ്രസിദ്ധീകരണം ആരംഭിച്ചത്. ഓരോ വർഷവും അനുമതി പുതുക്കി വാങ്ങിയിരുന്നു. പത്രത്തിന്റെ പ്രചാരവും വായനക്കാരും വൻതോതിൽ കൂടിയതിന് പിന്നാലെയാണ് 2018 ഫെബ്രുവിന് 17ന് പ്രസിദ്ധീകരണത്തിന് അനുമതിയില്ലെന്ന് പറഞ്ഞ് പൂട്ടിയത്.
സിറാജിന്റെ ഖത്തർ എഡിഷൻ പൂട്ടിച്ചതിൽ മാധ്യമത്തിന്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചെന്ന ബോധ്യമുള്ളതു കൊണ്ടാണ് കാന്തപുരത്തിന്റെ അനുയായികൾ മാധ്യമത്തെ പ്രതിരോധിക്കാൻ തയ്യാറാവത്തത് എന്ന കെ ടി ജലീൽ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു.
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
പിന്നാലെ ഖത്തറിൽ സിറാജ് പൂട്ടിച്ചത് മാധ്യമം മാനേജ്‌മെന്റ് ആണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ഒ. അബ്ദുല്ലയും ആരോപിച്ചു. എന്നാൽ പിന്നീടത് ഇത് തിരുത്തി. താൻ മാധ്യമം വിട്ട് എത്രയോ വർഷങ്ങൾക്ക് ശേഷം ആണ് സിറാജ് ഖത്തറിൽ എഡിഷൻ തുടങ്ങുന്നത്. സിറാജ് പൂട്ടിക്കാൻ മാധ്യമം എന്തെങ്കിലും ഇടപെടൽ നടത്തിയതായി തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഒ. അബ്ദുല്ല പറയുന്നു.












Click it and Unblock the Notifications