മുടികെട്ടാനും ഫോണ്‍ചെയ്യാനും വിലക്ക്; നിബന്ധന എതിര്‍ത്തതോടെ കൊലപാതകം; കൃഷ്ണപ്രിയക്ക് സംഭവിച്ചത്
കോഴിക്കോട്: കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് ഇന്നലെ കോഴിക്കോട് സംഭവിച്ചത്. കണ്ണൂരിലെ മാനസക്ക് ശേഷം വീണ്ടും പ്രണയ നൈരാശ്യത്തിന്റെ പേരില്‍ ഒരു കൊലപാതകം കൂടിയാണ് ഇന്നലെ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത്.
"75 -വയസ്സുളള പലരും പാർട്ടിയുണ്ട്, എന്നിട്ടും താൻ പുറത്ത്, ബോധപൂർവമുള്ള അജൻഡയാണ്" -പി.എൻ. ബാലകൃഷ്ണൻ
22 കാരിയായ കോഴിക്കോട് സ്വദേശിനി കൃഷ്ണപ്രിയയാണ് സുഹൃത്ത് നന്ദകുമാറിന്റെ കത്തിക്കും പെട്രോളിനും ഇരയായി മാറിയത്. തിക്കോടി പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയിട്ട് കൃഷ്ണപ്രിയ ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അതിനിടയിലാണ് നന്ദകുമാറിന്റെ ഈ ചെയ്തി.

കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാളും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സമീപകാലത്ത് പ്രണയത്തില്‍ നിന്ന് പിന്മാറുകയോ നിരസിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതും അവര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നതുമായ സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. മാനസ, നിതിന എന്നീ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കൃഷ്ണപ്രിയയുടെ കൊലപാതകവും കേരളത്തില്‍ നടന്നിരിക്കുന്നത്.
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററയാണ് കൃഷ്ണപ്രിയജോലിക്ക് തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക പോയി തുടങ്ങിയത്. ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനിയാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവര്ത്തകയുമാണ്്. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുപ്പത്തിന്റെ പേരില്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. മുടി കെട്ടുന്നതില്‍ പോലും ഇയാള്‍ ഇടപെട്ടുവെന്നാണ് കുടുംബം പറയുന്നത്. ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ എന്നുള്ള ഇയാളുടെ നിബന്ധന കൃഷ്ണപ്രിയ എതിര്‍ത്തതോടെ ഇയാള്‍ ആക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

അക്രമത്തിന് രണ്ട് ദിവസം മുമ്പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജും നന്ദകുമാര്‍ അയച്ചിരുന്നു. പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തുകയായിരുന്നു. മകളെ കല്യാണം കഴിച്ച് തരണമെന്ന് കൃഷ്ണപ്രിയയുടെ അച്ഛനോടാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മകള്‍ക്ക് വിവാഹ പ്രായമായിട്ടില്ലെന്നായിരുന്നു അച്ഛന് പറഞ്ഞത്. കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടില്‍ നിന്നിറങ്ങിയത്.
മൂന്ന് ഡോസ് വാക്സിന് സ്വീകരിച്ചയാള്‍ക്കും ഒമൈക്രോണ്‍; യുപിയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണപ്രിയയുടെ അച്ഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അച്ഛനെ സഹായിക്കാനാണ് പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്കായി കൃഷ്ണ പ്രിയ പോകാന്‍ തുടങ്ങിയത്. ഒരാഴ്ച മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയിട്ടുമില്ലെന്നും കുടുംബം പറഞ്ഞു. ഒടുവില്‍ ജോലിക്ക് പോയ അന്ന് പഞ്ചായത്ത് ഓഫീസിന്റെ ഗെയിറ്റിന് മുന്നില്‍ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൃഷ്ണപ്രിയയുടെ പാതി കത്തിയ ബാഗില്‍ ഉച്ചക്കുള്ള ചോറ്റു പാത്രവും ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കുറച്ച് കറിയും മാത്രമാണുണ്ടായിരുന്നത്.

ഇന്നലെ രാവിലെയാണ് കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കൃഷ്ണപ്രിയക്ക് നേരെ നന്ദകുമാര്‍ കുത്തിയതും പെട്രോളൊഴിച്ച് തീപിടിപ്പിച്ച് കൊലപ്പെടുത്തിയതും. ശേഷം നന്ദുവും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച നന്ദുവിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് നന്ദു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിക്കുകയായിരുന്നു.
ഭാര്യയെ പേനക്കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍