അപരിചിതനെ കാറിൽ കയറ്റി; പുലിവാല് പിടിച്ച് ഗൃഹനാഥനും കുടുംബവും; മദ്യപിച്ച് വഴക്കുമുണ്ടാക്കി....
കോഴിക്കോട്: വെറും മണിക്കൂറുകൾ മാത്രം പരിചയമുള്ള അപരിചിതനായ ഒരാളെ വാഹനത്തിൽ കയറ്റിയതോടെ കോഴിക്കോട്ടെ ഒരു കുടുംബം അക്ഷരാർത്ഥത്തിൽ പുലിവാല് പിടിച്ച് ഗതികേടിലായി. നഗരത്തിൽ ഡോക്ടറെ കാണാൻ വന്ന കുടുംബത്തിനാണ് രാമനാട്ടുകരയിൽ ഭക്ഷണം കഴിക്കുന്നതിനിടെ പരിചയപ്പെട്ട ഒരാളെ കാരണം പൊറുതിമുട്ടേണ്ടിവന്നത്. പിന്നീട് മദ്യപിച്ച് വഴക്കുണ്ടാക്കിയ അപരിചിതൻ്റെ കാര്യം പൊലീസ് സ്റ്റേഷൻ വരെയെത്തി.

പരിചയമില്ലാത്തവരെ വാഹനത്തിൽ കയറ്റാൻ പലരും മടിക്കാറുണ്ട്. എന്നാൽ, തങ്ങൾ പോകുന്ന സ്ഥലത്തേക്കുള്ള യാത്രക്കാരാണെങ്കിൽ മലയാളികൾ പൊതുവേ ഒപ്പം കൂട്ടാറുണ്ട്. അങ്ങനെ ഒപ്പം കൂട്ടുന്ന ചിലർക്ക് അത് പിന്നീട് പാരയും വൻ പ്രശ്നങ്ങളായി ഭവിക്കുകയും ചെയ്യാറുണ്ട്. ഇവിടെ കോഴിക്കോട്ടെ ഒരു കുടുംബത്തിലാണ് ഇത്തരത്തിൽ ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

വെറും മണിക്കൂറുകൾ കൊണ്ട് പരിചയപ്പെട്ട ഒരാൾ ഒരു കുടുംബത്തിനെ മുഴുവൻ ദുരിതത്തിലാക്കിയ കഥയാണ് ഇന്നലെ നഗരത്തിൽ നിന്ന് പുറത്തുവന്നത്. നഗരത്തിൽ ഒരു പ്രമുഖ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു കോഴിക്കോട്ടെ ഈ കുടുംബം. രാമനാട്ടുകരയിൽ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ വാഹനം നിർത്തി.ഗൃഹനാഥനും കുടുംബവും രണ്ടുമക്കളും ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപരിചിതനുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന്, ഇയാൾ കുടുംബത്തോടൊപ്പം കൂടി. പിന്നീട് സംഘം അപരിചിതനുമായി കടൽ കാണാനായി
ബേപ്പൂര്‍ പുലിമുട്ടിലെത്തി.

ഗർഭിണിയായ ഭാര്യയും 13 വയസ്സും പെണ്‍കുട്ടിയും 9 വയസ്സുമുള്ള ആണ്‍കുട്ടിയും കടല്‍ക്കരയില്‍ നില്‍ക്കുന്നതിനിടെ ഗൃഹനാഥനും ഒപ്പം കയറിയയാളും കാറിലിരുന്നു മദ്യപിച്ചു. കാറിലിരുന്ന് മദ്യപിച്ച് ഇരുവരും ലക്കുകെട്ടു. മദ്യം തലയ്ക്കു പിടിച്ചതോടെ കുടുംബം നഗരത്തിലേക്കു തിരിച്ചുവന്നു. ഇതിനിടെ സുഹൃത്തും ഗൃഹനാഥനുമായി തർക്കത്തിലും വഴക്കിലുമായി. തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറയും വിധമായിരുന്നു നടന്ന സംഭവവികാസങ്ങൾ.

കാർ നിര്‍ത്തി പുറത്തിറങ്ങിയ ഗൃഹനാഥന്‍ സുഹൃത്തിനെ തല്ലാനൊരുങ്ങിയതോടെ ഉന്തും തള്ളുമായി. തുടർന്ന്, സംഘർഷാവസ്ഥയിലേക്ക് പോകാതിരിക്കാൻ വേണ്ടി വിഷയത്തിൽ നാട്ടുകാരും ഇടപെട്ടു. അതിനിടെ, സുഹൃത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതു തടഞ്ഞ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി കാറിലുള്ളവരെ സ്റ്റേഷനിലെത്തിച്ചു.

ഗൃഹനാഥനും സുഹൃത്തിനും നടക്കാൻ പോലുമാകാത്ത തരത്തിൽ മദ്യം തലയ്ക്കു പിടിച്ചിരുന്നു. അതോടെ ഭാര്യയും കുട്ടികളും എന്തു ചെയ്യണമെന്നറിയാതെ സ്റ്റേഷനിൽത്തന്നെയിരുന്നു. ഗര്‍ഭിണിയായ യുവതിയെയും കുട്ടികളെയും ഒറ്റയ്ക്കു വിടാന്‍ പറ്റില്ലെന്നു പൊലീസ് നിലപാടെടുത്തു. തുടർന്ന്, യുവതിയെയും പെൺകുട്ടിയെയും സാമൂഹിക നീതി വകുപ്പിന്റെ സഖി സെന്ററിലേക്കും ആണ്‍കുട്ടിയെ ബോയ്‌സ് സെന്ററിലേക്കും മാറ്റി. ഇന്ന് രാവിലെ മദ്യലഹരിയില്‍നിന്ന് മുക്തനായ ഗൃഹനാഥന് ബോധവത്ക്കരണം നൽകിയശേഷമാണ് വീട്ടിലേക്ക് പറഞ്ഞു വിട്ടത്. പിന്നീട്, കുടുംബം പേരാമ്പ്രയിലേക്ക് പോയി.












Click it and Unblock the Notifications