മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്; 7 പേര്‍ക്ക് രോഗമുക്തി; കര്‍ശന നിര്‍ദേശവുമായി കളക്ടര്‍

  • By News Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ബംഗളൂരുവില്‍ നിന്നും 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ച് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

malappuram

Recommended Video

cmsvideo
Triple Lockdown In Malappuram's Ponnani Taluk From 5 PM Today | Oneindia Malayalam

ജൂണ്‍ 18 ന് ബംഗളൂരുവില്‍ നിന്നെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി (35), ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വേങ്ങര വൈലോങ്ങര സ്വദേശി (39), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി (22), ജൂണ്‍ 20 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി (40), ജൂണ്‍ 19 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുതുപൊന്നാനി സ്വദേശി (22), ജൂണ്‍ 20 ന് ദോഹയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (30), ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല പുതുപറമ്പ് സ്വദേശി (41), ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ബസാര്‍ സ്വദേശി (45), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനാളൂര്‍ വട്ടത്താണി സ്വദേശി (49), ജൂണ്‍ 25 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് കുറുമ്പലങ്ങോട് സ്വദേശി (43), ജൂണ്‍ ഒമ്പതിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മങ്കട വെള്ളില സ്വദേശിനിയായ രണ്ട് വയസുകാരി, ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ സ്വദേശി (45), ജൂണ്‍ 23 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല തറയില്‍ സ്വദേശി (24) എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലക്കാര്‍.

അതേസമയം ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി (57) ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി (49), തൃശൂര്‍ വേളൂര്‍ സ്വദേശി (59), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി (34), ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി (44) എന്നിവരാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള മറ്റ് ജില്ലക്കാര്‍.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. 235 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

 കേരളത്തിൽ ഇന്ന് 121പേർക്ക് കോവിഡ്!! ഒരു മണം!! ഏറ്റവും കൂടുതൽ രോഗികൾ തൃശ്ശൂരിൽ! 79 പേർക്ക് രോഗമുക്തി കേരളത്തിൽ ഇന്ന് 121പേർക്ക് കോവിഡ്!! ഒരു മണം!! ഏറ്റവും കൂടുതൽ രോഗികൾ തൃശ്ശൂരിൽ! 79 പേർക്ക് രോഗമുക്തി

Malappuram
English summary
13 More Covid-19 Cases Reported in Malappuram Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X