• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിയിറച്ചി വില 250 തൊടുന്നു!! ഇടപെടാതെ സര്‍ക്കാര്‍, മര്യാദരാമന്മാരായി കച്ചവടക്കാര്‍

  • By Desk

മലപ്പുറം: രണ്ടു മാസം മുമ്പ് പക്ഷിപ്പനി വേളയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 20നും 50നുമിടയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാങ്ങുന്നത് 220നും 250നുമിടയില്‍. എന്തുകൊണ്ടാണ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇത്രയും വില ഉയരാന്‍ കാരണമെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. തമിഴ്‌നാട്ടിലെ കോഴി ഫാം ഉടമകള്‍ വില കുത്തനെ കൂട്ടിയിരിക്കുകയാണ് എന്നാണ് പ്രതികരണം. ദിനേന കോടികളാണ് ഇവര്‍ സമ്പാദിക്കുന്നത്. റമദാന്‍ കാലമായതിനാല്‍ ഇറച്ചി വില്‍പ്പന ഉയരുമെന്ന് കണക്കു കൂട്ടിയാണ് വില ഉയര്‍ത്തിയിരിക്കുന്നത്.

വില കുത്തനെ വര്‍ധിപ്പിച്ചതോടെ പലയിടത്തും വാങ്ങാനെത്തുന്നവരും കടക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നുണ്ട്. ഉയര്‍ന്ന വിലയ്ക്ക വില്‍ക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കൊണ്ടോട്ടിയില്‍ കഴിഞ്ഞദിവസം കച്ചവടക്കാര്‍ അടച്ചിട്ടു. തിരൂരിലും സമരം നടന്നു. എന്നാല്‍ എല്ലാ സമരവും പേരിന് മാത്രമാണ്. വില കുറയുന്നില്ല. തമിഴ്‌നാട്ടിലെ നാമക്കലിലെയും ഇറോഡുമുള്ള ഫാം ഉടമകളാണ് വില ഉയര്‍ത്തിയിരിക്കുന്നത്. എത്ര വില ഉയര്‍ത്തിയാലും വാങ്ങുമെന്ന് കരുതിയാണ് ഈ കൊള്ളലാഭം കൊയ്യുന്നത്.

കോഴിക്കോട് ജില്ലയില്‍ പരമാവധി ഈടാക്കാവുന്ന വില ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുണ്ട്. കോഴിയിറച്ചിക്ക് 180 രൂപയാണ് കോഴിക്കോട്ടെ വില. പോത്തിന് 300 രൂപയും മൂരിക്ക് 290 രൂപയും വിലയിട്ടു. ഉയര്‍ന്ന വില ഈടാക്കിയാല്‍ അധികൃതരെ അറിയിക്കാം. നടപടിയുണ്ടാകും. എന്നാല്‍ മലപ്പുറത്ത് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍. വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കോഴി കയറ്റി വരുന്ന ലോറികള്‍ ജില്ലാ അതിര്‍ത്തിയില്‍ തടയുമെന്നാണ് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.

കോഴിക്ക് മാത്രമല്ല, മാട്ടിറച്ചിക്കും ജില്ലയില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. കന്നുകാലി ലോഡ് വരുന്നില്ലെന്ന് പറഞ്ഞാണ് ഈ വര്‍ധിപ്പിക്കല്‍. മീനിനും വില കുത്തനെ ഉയര്‍ത്തി. ഇതൊന്നും നിയന്ത്രിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം. കൊറോണ പ്രതിസന്ധി തുടങ്ങിയ ശേഷം ജില്ലയില്‍ പലയിടത്തും മല്‍സ്യത്തിന് വില നിശ്ചയിക്കുന്നത് പോലീസുകാര്‍ തന്നെയാണ്. ലേലവും ആള്‍ക്കൂട്ടവും ഒഴിവാക്കാനാണ് ഹാര്‍ബറിലെ പോലീസ് ഇടപെടല്‍. എന്നാല്‍ ഇതെല്ലാം സാധാരണക്കാര്‍ക്ക് ഉപകാരമാകുന്നില്ലെന്നതാണ് സത്യം.

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

Malappuram

English summary
Chicken Price rise in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X