Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇദിനെ തേടി രാഹുലിന്റെ ആ പെരുന്നാള്‍ സമ്മാനം മലപ്പുറത്തെത്തി.....

മലപ്പുറം: മലപ്പുറംകാര്‍ക്ക് ഫുട്‌ബോല്‍ എന്നാല്‍ പ്രാണനാണ്... ഫുട്‌ബോളിനെ അത്രമാത്രം നെഞ്ചിലേറ്റിയ മനുഷ്യരാണ് മലപ്പുറത്തുകാര്‍...ഇദിനും അങ്ങനെ ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ ഒരു കൊച്ചു മലപ്പുറംകാരനാണ്...ഈ പെരുന്നാള്‍ ദിനത്തില്‍ ഫുട് ബോളിനെ പ്രണയിക്കുന്ന ഇദിനെ തേടി ഒരു സമ്മാനം എത്തി.ആ സമ്മാനം അയച്ച ആള്ർ വേറെ ആരുമല്ല രാഹുല്‍ ഗാന്ധി..

rahul

അഞ്ചാം ക്ലാസുകാരനായ ഈ ഫുട്‌ബോള്‍ ആരാധകന് രാഹുല്‍ ഗാന്ധിയുടെ അയച്ച പെരുന്നാള്‍ സമ്മാനം എന്താണെന്നല്ലേ..ഗോള്‍കീപ്പര്‍ ഗ്ലൗസ്...രാഹുല്‍ മനസ്സറിഞ്ഞ് നല്‍കിയ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഈ മിടുക്കന്‍.മലപ്പുറത്തെ വനിത ലീഗ് നേതാവും അഭിഭാഷകയുമായ റിനിഷയുടേയും റഫീഖിന്റെയും മകന്‍ ഇദിനാണ് പെരുന്നാള്‍ തലേന്ന് രാഹുല്‍ ഗാന്ധി പ്രത്യേക സമ്മാനം എത്തിച്ചു നല്‍കിയത്.

1


കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയെ നേരില്‍ കാണാന്‍ എത്തിയപ്പോഴാണ് തനിക്ക് ഒരു ഫുട്‌ബോള്‍ താരമാകണമെന്ന ആഗ്രഹം ഇദിന്‍ പങ്കുവച്ചത്. അങ്ങനെയാണ് രാഹുല്‍ ഇദിന് സമ്മാനം അയക്കുന്നത്. ഒരു കത്തും അയച്ചിട്ടുണ്ട്. രാഹുലിന്റെ സമ്മാനം എത്തയതില്‍ വളരെ സന്തോഷത്തിലാണ് ഇദിന്‍. തന്നെ കാണാന്‍ എത്തിയ ഇദിനോട് എന്താവാനാണ് ഇഷ്ടമെന്ന് രാഹുല്‍ ചോദിച്ചിരുന്നു.

2


ഫുട്‌ബോള്‍ പ്ലേയര്‍ എന്നായിരുന്നു മറുപടി. ഏത് പോസിഷനാണ് എന്ന് ചോദിച്ചു. ഗോള്‍ കീപ്പര്‍ എന്നായിരുന്നു ഇദിന്റെ മറുപടി. സംസാരിച്ച് കഴിഞ്ഞപ്പോള്‍ രാഹുല്‍ ഇദിന്റെ അഡ്രസ് ചോദിക്കുകയും സമ്മാനം അയച്ച് തരാം എന്നു പറയുകയും ചെയ്തു. രാഹുലിന്റെ സമ്മാനത്തിന് കാത്തിരിക്കുികയായിരുന്നു ഇദിന്‍. ഇന്നലെ പെരുന്നാള്‍ മധുരമായാണ് സമ്മാനം ഇദിന്റടുത്ത് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഗിഫ്റ്റ് എത്തിയോ എന്ന് ഇദിന്‍ ഉമ്മയോട് ചോദിക്കാറുണ്ടായിരുന്നു.

3


ഇദിന്‍ രാഹുലിനെ കണ്ട ഉടന്‍ ഇദിന്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടേ എന്ന് ചോദിച്ചിരുന്നു. രാഹുല്‍ ഇദിനെ കെട്ടിപ്പിടിക്കുകയും ചോക്ലേറ്റ് നല്‍കുകയും ചെയ്തിരുന്നു. നെയ്മറാണ് ഇദിന്റെ ഇഷ്ട താകം. ഇക്കാര്യം രാഹുലിനോട് പറഞ്ഞിരുന്നെന്ന് ഇദിന്‍ പറഞ്ഞു. ഇക്കരാ്യം രാഹുലിനോട് പറഞ്ഞപ്പോള്‍ എല്ലാവരും നെയ്മര്‍ സ്‌കിഡ് ചെയ്യുകയാണ് എന്നല്ലേ പറയുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി. അത് എല്ലാവരും നുണ പറയുന്നതാണെന്ന് ഇദിനും പറഞ്ഞു. ചിരിയയാിരുന്നു രാഹുലിന്റെ മറപുടി.

4

ഇദിന്റെ അമ്മ റിനിഷ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു. വനിതാ ലീഗിന്റെ പ്രവര്‍ത്തകയാണ്. എപി അനില്‍ കുമാര്‍ വഴിയാണ് രാഹുല്‍ ഇദിന് സമ്മാനം എത്തിച്ചത്. രാഹുല്‍ ഗാന്ധി കുട്ടയോട് സംസാരിച്ച് കാറില്‍ കയറിയ ഉടന്‍ സമ്മാനം അയക്കുന്ന കാര്യം പറഞ്ഞതായി അനില്‍ കുമാര്‍ പറഞ്ഞു. വളരെ സ്മാര്‍ട്ട് ആണ് ഇദിന്‍ എന്നു രാഹുല്‍ പറഞ്ഞതായി അനില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+