മലപ്പുറത്ത് സിപിഎം ഉറപ്പിക്കുന്നത് ഒറ്റ സീറ്റ്! അണികളുടെ കണക്കില്‍ മൂന്ന്, പ്രതീക്ഷ എട്ട് സീറ്റുകള്‍...
മലപ്പുറം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നേടിയത് നാല് സീറ്റുകള്‍ ആയിരുന്നു. അതില്‍ ഒരു സീറ്റില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും മൂന്നിടത്ത് എല്‍ഡിഎഫ് സ്വതന്ത്രരും വിജയിച്ചു.
ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സിപിഎം ഉറപ്പിക്കുന്നത് ആകെ ഒരു സീറ്റ് മാത്രമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി പോലും വിജയം ഉറപ്പിക്കുന്നില്ല എന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പരിശോധിക്കാം...
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

16 മണ്ഡലങ്ങള്‍
ഏറ്റവും അധികം നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറം. 16 മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി എല്‍ഡിഎഫും സ്വാധീനം പ്രകടമാക്കുന്നുണ്ട്.

2016 ല്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 ല്‍ 12 സീറ്റുകളും യുഡിഎഫ് ആണ് വിജയിച്ചത്. അതില്‍ തന്നെ 11 സീറ്റുകളിലും മുസ്ലീം ലീഗിന് ആയിരുന്നു വിജയം. എല്‍ഡിഎഫ് വിജയിച്ചത് നാല് സീറ്റുകളില്‍ ആയിരുന്നു. പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ സീറ്റുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്.

സിപിഎമ്മിന് ഉറപ്പ് ഒരു സീറ്റ്
വോട്ടെടുപ്പ് കഴിഞ്ഞ് ബുത്ത് തല കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎം നടത്തുന്ന വിലയിരുത്തലില്‍ ഷുവര്‍ സീറ്റ് ഒന്ന് മാത്രമാണ് മലപ്പുറത്തുളളത്. അത് കെടി ജലീല്‍ മത്സരിച്ച തവനൂര്‍ മണ്ഡലം ആണ്. എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് കെടി ജലീല്‍ മത്സരിച്ചത്.

സിറ്റിങ് സീറ്റുകള്‍
നാല് സിറ്റിങ് സീറ്റുകളില്‍ ഒരിടത്ത് ജയം ഉറപ്പിക്കുമ്പോള്‍, രണ്ടിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പൊന്നാനിയിലും നിലമ്പൂരിലും ആണ് കടുത്ത പോരാട്ടം എന്ന് വിലയിരുത്തലുള്ളത്. ഈ രണ്ടിടത്തും കോണ്‍ഗ്രസ് ആണ് എതിരാളികള്‍ എന്ന പ്രത്യേകതയും ഉണ്ട്.

താനൂരില്‍ പ്രതീക്ഷയില്ല
കഴിഞ്ഞ തവണ വി അബ്ദുറഹ്മാനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം ആണ് താനൂര്‍. ഇത്തവണയും അബ്ദുറഹ്മാനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആണ് ഇവിടെ സ്ഥാനാര്‍ത്ഥി. താനൂര്‍ ഇത്തവണ ഇടത്തേക്ക് തിരിയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

പെരിന്തല്‍മണ്ണയില്‍ പ്രതീക്ഷ
കഴിഞ്ഞ തവണ നേരിയ വോട്ടിന് സിപിഎമ്മിന് നഷ്ടപ്പെട്ട മണ്ഡലം ആണ് പെരിന്തല്‍മണ്ണ. ഇത്തവണ മുസ്ലീം ലീഗ് വിമതനായ കെപി മുഹമ്മദ് മുസ്തഫയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നജീബ് കാന്തപുരം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയും. ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായാണ് പെരിന്തല്‍മണ്ണയെ സിപിഎം വിലയിരുത്തുന്നത്.

മങ്കട പിടിക്കുമോ
മഞ്ഞളാംകുഴി അലിയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം ആയിരുന്നു മങ്കട. അലി പിന്നീട് മുസ്ലീം ലീഗിന്റെ ഭാഗമായി. ഇത്തവണ മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ ടികെ റഷീദലിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇവിടേയും ശക്തമായ മത്സരമാണെന്നാണ് സിപിഎം വിലയിരുത്തല്‍.

പൊന്നാനി കൈവിടുമോ
സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് പൊന്നാനി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലം. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സിപിഎമ്മില്‍ പരസ്യ പ്രതിഷേധങ്ങള്‍ അരങ്ങേറിയ മണ്ഡലം എന്ന പ്രത്യേകതയും പൊന്നാനിയ്ക്കുണ്ട്. പി നന്ദകുമാര്‍ ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. യൂത്ത് കോണ്‍ഗ്രസ് നേതാവ് എഎം രോഹിത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇവിടേയും ശക്തമായ മത്സരം ആണ് സിപിഎമ്മിന്റെ വിലയിരുത്തലില്‍.

അണികളുടെ ഉറപ്പും പ്രതീക്ഷകളും
ഉറപ്പിച്ച വോട്ടുകള്‍ മാത്രം കണക്കാക്കിയാണ് ഇത്തവണത്തെ സിപിഎമ്മിന്റെ വിലയിരുത്തലുകള്‍ എന്നാണ് വിവരം. എന്നാല്‍ അണികളുടെ കണക്കില്‍ മൂന്ന് മണ്ഡലങ്ങളില്‍ മലപ്പുറത്ത് ജയം ഉറപ്പാണ്. എട്ട് മണ്ഡലങ്ങളില്‍ അവര്‍ക്ക് വിജയ പ്രതീക്ഷയും ഉണ്ട്.

ഏതൊക്കെ മണ്ഡലങ്ങള്‍
തവനൂര്‍, പൊന്നാനി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് അണികളുടെ വിശ്വാസം. ഇത് കൂടാതെ പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, താനൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ഇത്തവണ അത്ഭുതം സൃഷ്ടിച്ചേക്കുമെന്ന പ്രതീക്ഷയും മലപ്പുറത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications