• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സി.പി.എം മലപ്പുറം ജില്ല സമ്മേളനം 27 മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Google Oneindia Malayalam News

മലപ്പുറം: സി.​പി.​എം ജി​ല്ല സ​മ്മേ​ള​നം 27 മുതൽ ആരംഭിക്കും. 3 ദിവസമാണ് ജില്ല സമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 27, 28, 29 തീ​യ​തി​ക​ളി​ൽ തി​രൂ​ർ വാ​ഗ​ൺ ട്രാ​ജ​ഡി സ്​​മാ​ര​ക ടൗ​ൺ​ ഹാ​ളി​ൽ ആണ് സമ്മേളനം ന​ട​ക്കുക.

27 - ന് ​രാ​വി​ലെ 10 - ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം കർമ്മം നിർവ്വഹിച്ച് സംസാരിക്കും. സമ്മേളനത്തിൽ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യഎ. ​വി​ജ​യ​രാ​ഘ​വ​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, എ​ള​മ​രം ക​രീം, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബേ​ബി​ജോ​ൺ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് 26 - ന് ​വൈ​കീ​ട്ട് നാ​ലി​ന് പൊ​തു​ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പ​താ​ക, കൊ​ടി​മ​ര, ദീ​പ​ശി​ഖ ജാ​ഥ​ക​ൾ സം​ഗ​മി​ക്കും എന്നും വിവരം ഉണ്ട്.

3 ദിവസം നീണ്ട സ​മ്മേ​ള​ന​ത്തിന്റെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ളും ക​ലാ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും സംഘടിപ്പിക്കും. 20 - ന്​ ​വൈ​കീ​ട്ട് നാ​ലി​ന് 'സ്ത്രീ​ശാ​ക്തീ​ക​ര​ണം: വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും' സെ​മി​നാ​ർ ഡോ. ​ഖ​ദീ​ജ മും​താ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എം. ആ​തി​ര, ഡോ. ​ഷം​സാ​ദ് ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് പു.​ക.​സ അ​വ​ത​രി​പ്പി​ക്കു​ന്ന സു​വ​ർ​ണ ഗീ​ത​ങ്ങ​ൾ അ​ര​ങ്ങേ​റും. എ​ക്സി​ബി​ഷ​ൻ, പു​സ്ത​കോ​ത്സ​വം, കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള എ​ന്നി​വ കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​നാ ഫി​ലി​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

21 - ന് ​വൈ​കീ​ട്ട് നാ​ലി​ന് 'ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും കേ​ര​ള​വും' സെ​മി​നാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ൽ​ക്ക​ളി, ച​വി​ട്ടു​ക​ളി, ഞാ​റ്റു​പാ​ട്ട് എ​ന്നി​വ​യും ആ​റി​ന് ഗ​സ​ൽ സ​ന്ധ്യ​യും അ​ര​ങ്ങേ​റും. 22 - ന്​ ​വൈ​കീ​ട്ട് നാ​ലി​ന് 'ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​വും വ​ർ​ഗ​സ​മ​ര​വും' സെ​മി​നാ​ർ സി.​ഐ.​ടി.​യു ദേ​ശീ​യ സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. 23 - ന് ​വൈ​കീ​ട്ട് നാ​ലി​ന് 'മ​ല​പ്പു​റ​ത്തി​െൻറ ഇ​ട​തു​പ​ക്ഷ പൈ​തൃ​കം' സെ​മി​നാ​ർ നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ഡോ. ​ഹു​സൈ​ൻ ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ സം​സാ​രി​ക്കും. ആ​റി​ന് മു​ദ്രാ​ങ്ക​ണം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റും. 24ന് ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ തി​രൂ​ർ - പൊ​ന്നാ​നി പു​ഴ​യി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​ര മു​ത​ൽ തി​രൂ​ർ വ​രെ ജ​ല​ഘോ​ഷ​യാ​ത്ര ന​ട​ക്കും. 2.30ന് '​പ്ര​വാ​സ​വും കേ​ര​ള​വും' സെ​മി​നാ​ർ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും 4.30ന് '​ക​വി​ത​യും കാ​ല​വും' സെ​മി​നാ​ർ ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​വി​യ​ര​ങ്ങ് അ​ര​ങ്ങേ​റും. ആ​റി​ന്​ ഫി​റോ​സ് ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള ന​ട​ക്കും.

യുഎഇ രണ്ടര ദിവസം അവധി നൽകും; പുതുവൽസരത്തിന്റെ പൊതു അവധി ഇങ്ങനെ...യുഎഇ രണ്ടര ദിവസം അവധി നൽകും; പുതുവൽസരത്തിന്റെ പൊതു അവധി ഇങ്ങനെ...

25 - ന് ​ഉ​ച്ച​ക്ക് 2.30 - ന് ​കോ​ര​ങ്ങ​ത്ത് സ​മു​ച്ച​യ​ത്തി​ൽ 'സ​ഹ​ക​ര​ണ മേ​ഖ​ല​യും കേ​ന്ദ്ര ന​യ​വും' സെ​മി​നാ​ർ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ​'ഭ​ര​ണ​ഘ​ട​ന​യും പാ​ർ​ല​മെൻറ​റി ജ​നാ​ധി​പ​ത്യ​വും' സെ​മി​നാ​ർ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

27 - ന് ​വൈ​കീ​ട്ട് നാ​ലി​ന് 'മ​ത​വും ദേ​ശീ​യ​ത​യും' സെ​മി​നാ​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​നി​ൽ പി. ​ഇ​ള​യി​ടം, പി.​എ​സ്. ശ്രീ​ക​ല എ​ന്നി​വ​ർ സം​സാ​രി​ക്കും. വൈ​കീ​ട്ട് ആ​റി​ന് തൃ​ശൂ​ർ ജ​ന​ന​യ​ന​യു​ടെ 'ഫോ​ക്ക് ഈ​വ്' അ​ര​ങ്ങേ​റും.

28ന് ​വൈ​കീ​ട്ട് നാ​ലി​ന് 'ദേ​ശീ​യ രാ​ഷ്​​ട്രീ​യ​വും ഇ​ട​തു​പ​ക്ഷ​വും' സെ​മി​നാ​ർ എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ഏ​ഴി​ന് കെ.​പി.​എ.​സി​യു​ടെ മ​ര​ത്ത​ൻ നാ​ട​കം അ​ര​ങ്ങേ​റു​മെ​ന്നും സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ. ​ജ​യ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എ. ​ശി​വ​ദാ​സ​ൻ, ട്ര​ഷ​റ​ർ അ​ഡ്വ. പി. ​ഹം​സ​ക്കു​ട്ടി, ക​ൺ​വീ​ന​ർ പി.​പി. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Malappuram
English summary
CPM Malappuram District Conference starting from 27; kerala cheif minister pinarayi vijayan will inaugurate the program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion