മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലീലിനെ പൂട്ടും, ഫിറോസ് 6000 വോട്ടിന് വിജയിക്കും.. താനൂരും അട്ടിമറി.. മലപ്പുറത്ത് യുഡിഎഫ് കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

മലപ്പുറം; വാശിയേറിയ പോരാട്ടം കഴിഞ്ഞു, ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. ഇതിനോടകം തന്നെ മുന്നണികൾ കണക്കുകൾ കൂട്ടിയും കിഴിച്ചുമുള്ള അവലോകനങ്ങളിലേക്ക് കടന്ന് കഴിഞ്ഞു. 2016 ൽ മലബാറിൽ യുഡിഎഫിന്റെ ആശ്വാസ ജയം സമ്മാനിച്ച മലപ്പുറം ജില്ലയിലും മുന്നണികൾ ആവേശത്തിലാണ്. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ഇത്തവണ വിജയിക്കാനാകുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അതേസമയം 2016 നെ അപേക്ഷിച്ച് സീറ്റുകൾ ഇരട്ടിയാക്കുമെന്ന് എൽഡിഎഫും പറയുന്നു. അവകാശ വാദങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആര് ജയിക്കുമെന്ന് ഉറപ്പിച്ച് പറയാകാനാകാത്ത ഈ 6 മണ്ഡലങ്ങൾ മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്.

 ജലീലിന്റെ തവന്നൂര്‍

ജലീലിന്റെ തവന്നൂര്‍

സംസ്ഥാനത്ത് തന്നെ വീറും വാശിയുമേറിയ പോരാട്ടം നടന്ന മണ്ഡലമാണ് മന്ത്രി കെടി ജലീലിന്റെ തവന്നൂര്‍. ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് ഇത്തവണ ജലീൽ അങ്കത്തിനിറങ്ങിയത്. എന്നാൽ ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പലിനെ ഇറക്കി യുഡിഎഫ് മണ്ഡലത്തിൽ പോരാട്ടം കടുപ്പിച്ചു. ആദ്യ ഘട്ടത്തിൽ മുൻതൂക്കം ജലീലിനായിരുന്നുവെങ്കിലും അവസാന നിമിഷം ഒപ്പത്തിനൊപ്പം പിടിക്കാൻ ഫിറോസിനും സാധിച്ചിരുന്നു.

പോളിംഗ് കുറഞ്ഞത്

പോളിംഗ് കുറഞ്ഞത്

മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞതാണ് ഇരുമുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്. യുഡിഎഫ് വോട്ടുകളാണ് പെട്ടിയിൽ വീഴാതിരുന്നതെന്നും ഫിറോസ് കുന്നുപറമ്പിലിനെതിരായ വികാരമാണ് പ്രതിഫലിച്ചതെന്നുമാണ് എൽഡിഎഫ് വാദം. അതേസമയം ജലീലിനെതിരെ പാർട്ടി അണികളിൽ ഉൾപ്പെടെ ഉയർന്ന അതൃപ്തിയാണ് പോളിംഗ് ശതമാനത്തിലെ ഇടിവിന് കാരണമായതെന്നും യുഡിഎഫ് പറയുന്നു.

6000 വോട്ടിന്റെ ഭൂരിപക്ഷം

6000 വോട്ടിന്റെ ഭൂരിപക്ഷം

ഇങ്ങനെയൊക്കെ ആണെങ്കിലും പോളിംഗ് ശതമാനത്തിലെ കുറവിൽ ആശങ്കപ്പെടേണ്ടെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. ഭൂരിപക്ഷത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായേക്കും. കുറഞ്ഞത് 6000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ജലീലിന് ലഭിക്കുമെന്ന് ഇടതുപക്ഷം. അതേസമയം മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഫിറോസിന് ഉറപ്പിക്കാനായെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. 3000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ഫിറോസിന് യുഡിഎഫ് കണക്കാക്കുന്നത്.

അടിയൊഴുക്കുകൾ

അടിയൊഴുക്കുകൾ

പിവി അൻവറിന്റെ നിലമ്പൂരിൽ ഇത്തവണ അടിയൊഴുക്കുകൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേടിയ 61660 വോട്ടിന്റെ ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിലെ 784 വോട്ടിന്റെ ഭൂരിപക്ഷയും യുഡിഎഫ് പ്രതീക്ഷയാണ്.കോൺഗ്രസിനായി മണ്ഡലത്തിൽ ശക്തമായ പ്രചരണമായിരുന്നു ലീഗ് പ്രവർത്തകർ കാഴ്ച വെച്ചത്. കഴിഞ്ഞ തവണ യുഡിഎഫിന് തിരിച്ചടി സമ്മാനിച്ച ഘടകങ്ങളിൽ ഒന്നായ എസ്ഡിപിഐയ്ക്ക് ഇത്തവണ മണ്ഡലത്തിൽ സ്ഥാനാർത്ഥി ഇല്ലെന്നും യുഡിഎഫ് പ്രതീക്ഷ ഉയർത്തുന്നു.

വൻ ഭൂരിപക്ഷത്തിൽ

വൻ ഭൂരിപക്ഷത്തിൽ

അനുകൂല സാഹചര്യത്തിൽ വിവി പ്രകാശിന് 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.അതേസമയം കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തില് മികച്ച വികസനം കാഴ്ച വെച്ച അൻവർ തന്നെ മണ്ഡലം നിലനിർത്തുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.10,000 ത്തിലധികമാണ് അൻവറിന് എൽഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.അതേസമയം ബിജെപി വോട്ടുകളും ഇവിടെ ജയപരാജയങ്ങളെ സ്വാധീനിക്കും.

പെന്തിന്തൽമണ്ണയിലും

പെന്തിന്തൽമണ്ണയിലും

കഴിഞ്ഞ തവണ വെറും 576 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ച പെരിന്തൽമണ്ണയിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടന്നത്. ലീഗ് കോട്ട പിടിക്കാൻ മുൻ ലീഗ് നേതാവ് കെപിഎം മുസ്തഫയെ ആണ് എൽഡിഎഫ് മത്സരിപ്പിച്ചത്. ലീഗിന് വേണ്ടി മുസ്ലീം ലീഗ് യുവ നേതാവ് നജീബ് കാന്തപരുരവും. ലീഗ് കോട്ട കൈവിടില്ലെന്നും നജീബ് 4,000 വോട്ടിൻറെ ഭരിപക്ഷത്തിൽ വിജയിക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു.

താനൂരിൽ എന്ത്?

താനൂരിൽ എന്ത്?

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ 276 വോട്ടുകളും ഒപ്പം മുസ്തഫയുടെ വ്യക്തി ബന്ധങ്ങളും മണ്ഡലം പിടിക്കാൻ സഹായിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷ. 3487 തപാൽ വോട്ടുകളും മണ്ഡലത്തിൽ നിർണായകമാകും. വി അബ്ദുറഹ്മാന്റെ താനൂരിലും ഇത്തവണ കടുത്ത മത്സരത്തിനായിരുന്നു കളമൊരുങ്ങിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെയാണ് യുഡിഎഫ് മത്സരത്തിനിറക്കിയത്. .

തിരിച്ചടിയാകുമെന്ന്

തിരിച്ചടിയാകുമെന്ന്

മണ്ഡലത്തിലെ പോളിംഗ് കുറവ് സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് യുഡിഎഫ് വാദം. സിപിഎമ്മിലെ വിഭാഗീയത ഇവിടെ അവർക്ക് തിരിച്ചടിയാകുമെന്ന് യുഡിഎഫ് പറയുന്നു. തീർത്തും അനുകൂലമായ സാഹചര്യമായിരുന്നുവെന്നും 10000 വോട്ടിന്റെ വരെ ഭൂരിപക്ഷം ഫിറോസിന് ലഭിച്ചേക്കുമെന്നുമാണ് യുഡിഎഫ് കണക്ക്.

5000 വോട്ടിന്

5000 വോട്ടിന്

അതേസമയം താനൂരില്‍ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്ന് ഇടതുസ്ഥാനാര്‍ഥി വി അബ്ദുറഹിമാൻ പ്രതികരിച്ചു. കഴിഞ്ഞ തവണത്തേത് പോലെ ഇക്കുറിയും കോണ്‍ഗ്രസിലേയും ലീഗിലേയും ഒരു വിഭാഗം തന്നെ സഹായിച്ചിട്ടുണ്ടെന്ന് അബ്ദുറഹ്മാൻ പറയുന്നു

നന്ദകുമാറിന്റെ ലീഡ്

നന്ദകുമാറിന്റെ ലീഡ്

പൊന്നാനിയിൽ പോളിംഗ് ശതമാനത്തിലുണ്ടായ കുറവിൽ കടുത്ത ആശങ്കയിലാണ് മുന്നണികൾ. സിപിഎമ്മിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങളാണ് പ്രതിഫലിച്ചതെന്നാണ് യുഡിഎഫ് വാദം. അതേസമയം തീരദേശ മേഖലയിലെ ലീഗ് അനുഭാവികളുടെ വോട്ടാണ് പോൾ ചെയ്യപെടാതിരുന്നതെന്ന് യുഡിഎഫ് പറയുന്നു. സ്ഥാനാർത്ഥി എഎം രോഹിതിന് കുറഞ്ഞത് 5000 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്ക്. എന്നാൽ പി നന്ദകുമാർ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പൊന്നാനിയിൽ മാത്രം 7000 വോട്ടിൻറെ ലീഡ് നേടുമെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
അട്ടിമറിയോ?

അട്ടിമറിയോ?

മുസ്ലിംലീഗിന്റെ ഉറച്ചകോട്ടയായ തിരൂരങ്ങാടിയില്‍ 10000- 15000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെപിഎ മജീദ് വിജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതേസമയം ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഇത്തവണ വീണ്ടും നിയാസ് പുളിക്കലത്തിനെ തന്നെ രംഗത്തിറക്കിയതിലൂടെ എൽഡിഎഫ് മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.

Malappuram
English summary
kerala assembly election 2021; these 6 constituencies are unpredictable in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X