മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്തമുഖത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി: ജെയ്സലിനെ മന്ത്രി വീട്ടിലെത്തി ആദരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദുരന്തമുഖത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി മാറ്റിയ ജൈസലിന് ആദരവുമായി മന്ത്രി ഡോ.കെ ടി ജലീല്‍ ജൈസലിന്റെ വീട്ടിലെത്തി ഷാളണിയിച്ചു കോര്‍മന്‍ കടപ്പുറം സ്വദേശിയായ ജൈസല്‍ താമസിക്കുന്ന ചിറമംഗലത്തെ വീട്ടിലാണ് മന്ത്രി എത്തിയത്.

ഉച്ചയൂണിന് വീട്ടിലെത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും, ബന്ധുക്കളും കാത്തിരിപ്പിലായിരുന്നു. വൈകീട്ട് ഏഴോടെയാണ് മന്ത്രി ജൈസലിന്റെ വീട്ടിലെത്തിയത്. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ കെപിഎം കോയ, ഏരിയ കമ്മിറ്റി അംഗം ടി കാര്‍ത്തികേയന്‍, ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു.

jaisalandktjaleel-

ജൈസലിന് പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തോണിയിലേക്ക് കയറാന്‍ സ്വയം മനുഷ്യപ്പാലമായ്മാറിയ മറ്റൊരു മത്സ്യത്തൊഴിലാളിയാണ് കൂട്ടായി വാടിക്കല്‍ ഏനിന്റെ പുരക്കല്‍ സിയാദ്. ഈ മത്സ്യത്തൊഴിലാളി യുവാവിനെ തേടിയും അഭിനന്ദന പ്രവാഹങ്ങളാണ്. കൂട്ടായി വാടിക്കല്‍ ഏനിന്റെ പുരക്കല്‍ സിയാദിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ആലുവയിലെ പൊഴിയൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തോണിയിലേക്ക് കടക്കാന്‍ വിഷമിച്ച സ്ത്രീക്ക് നടക്കാന്‍ സ്വന്തം ശരീരത്തെ പാലമാക്കിമാറ്റുകയായിരുന്നു സിയാദ്. ദുരന്തമുഖത്ത് നന്മയുടെ ചവിട്ടുപടിയായ ജൈസലിന്റെ ദൃശ്യം നാട് ഏറ്റെടുത്തതിന് പിന്നാലെയാണിത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൂട്ടായിയില്‍നിന്നുള്ള നാല് പേരോടൊപ്പം സിയാദ് ആലുവയിലേക്ക് പോയത്. വീടിന്റെ താഴേനില വെള്ളത്തിനടിയിലായിരുന്നു. മുകള്‍ നിലയിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താനായിരുന്നു ശ്രമം. തോണി വീടിന്റെ മതിലിന് സമീപം അടുപ്പിച്ചു. കുട്ടികളെ തോളിലേറ്റി തോണിയിലെത്തിച്ചു. അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ നടന്ന് യുവതി മതിലിന് മുകളിലെത്തി. ശക്തമായ ഒഴുക്ക് മൂലം തോണി മതിലിനോട് ചാരി നിര്‍ത്താന്‍ സാധിക്കാതായി. മതിലില്‍നിന്ന് തോണിയിലേക്ക് കയറാന്‍ യുവതിക്ക് സാധിച്ചില്ല. തുടര്‍ന്ന് സിയാദ് മതിലിന് മുകളില്‍നിന്ന് തോണിയിലേക്കുള്ള പാലമായി കിടന്നു. പുറത്ത് ചവിട്ടി നടന്ന് യുവതി തോണിയിലെത്തി.

രക്ഷാപ്രവര്‍ത്തനത്തിനിടെ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതാണ് വീഡിയോ. കൂട്ടായി വാടിക്കല്‍ എ പി സെയ്ദുവിന്റെ മകനായ സിയാദ് സിപിഐ എം പ്രവര്‍ത്തകനും കടലോര ജാഗ്രതാ സമിതി വളന്റിയറുമാണ്.

Malappuram
English summary
kerala floods jaisal appreciated by minister on relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X