• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറം കലക്ടറും എസ്പിയും ഭാര്യമാരോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്: നാല് ക്യാമ്പുകളിലെത്തി!

  • By desk

മലപ്പുറം: പ്രളയെക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ മലപ്പുറം ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും ഭാര്യമാരെത്തി. ജില്ലാ കലക്ടര്‍ അമിത് മീണയുടെ ഭാര്യ സംയുക്ത, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ ഭാര്യ റോളി ചൗഹാന്‍ തുടങ്ങിയവരാണ് വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്.

ജില്ലാ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു കളക്ടറുടെ ഭാര്യ ആദ്യമായി സന്ദര്‍ശിച്ചത്. പിന്നീട് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറുകാവ് വൈദ്യരങ്ങാടി എച്ച്.എസ്.എസ്, പുളിക്കല്‍ അരൂര്‍ എം.എല്‍.പി.എസ്, ചെറുമറ്റം പി.ടി.എം എ.എം.യു.പി.എസ് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. ക്യാമ്പിലുള്ളവര്‍ക്കൊപ്പം അല്‍പ്പസമയം ചെലവഴിച്ചാണ് ഇവര്‍ മടങ്ങിയത്.

amithmeenaswif

നാലുദിവസമായി തടസ്സം നേരിട്ട മലപ്പുറം ജില്ലയിലെ ദേശീയ പാതകളുള്‍പ്പെടെയുള്ള റോഡുകള്‍ ഗതാഗതയോഗ്യമായി. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച 184 ക്യാമ്പുകളില്‍ പലതില്‍ നിന്നും വീടുകളിലെ വെള്ളമിറങ്ങിയതോടെ ജനങ്ങള്‍ തിരിച്ചു പോകാന്‍ തുടങ്ങി. മലയോര മേഖല മുതല്‍ കടലോരമേഖല വരെയുണ്ടായ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് ജില്ലയിലെ പ്രധാനപാതകളില്‍ തടസ്സങ്ങളുണ്ടായത്. മലപ്പുറത്തേക്കും മറ്റ് ജില്ലകളിലേക്കും അവശ്യസാധന സാമഗ്രികളും രക്ഷാപ്രവര്‍ത്തകരും എത്തിപ്പെടാന്‍ ഗതാഗത തടസം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

റോഡുകള്‍ ഗതാഗതയോഗ്യമാക്കിയത് ജില്ലാ നേതൃത്വത്തിനും രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തന സജമാകുവാനും വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ പുനരധിവസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും സഹായകമായി. ജില്ലയിലെ പരപ്പനങ്ങാടി- പാലത്തിങ്ങല്‍ റോഡൊഴികെയുള്ളവയെല്ലാം ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതി മൂലം ക്യാമ്പുകളില്‍ താമസിക്കുന്നവരെ സ്വന്തം വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് മുമ്പായി വീടും പരിസരവും ക്യത്യമായ ആരോഗ്യ- ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. വെള്ളമിറങ്ങിയ മിക്കവീടുകളിലും വെള്ളത്തോടൊപ്പം അടിഞ്ഞ ചെളിയും, ഇഴജന്തുക്കളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍. വൃത്തിയുള്ള സാഹചര്യമില്ലെങ്കില്‍ പകര്‍ച്ചവ്യാധികളായിരിക്കും അടുത്തതായി ജില്ല നേരിടുന്ന വെല്ലുവിളിയെന്നതിനാല്‍ എല്ലാവരുടെയും സഹകരണത്തോടെ വീടുകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാനാണ് പദ്ധതി.

തുര്‍ന്ന് ഒരാഴ്ച തുടര്‍ച്ചയായി കിണറുള്‍പ്പെടെയുള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, എന്‍.വൈ.കെ. ഹരിത സേന തുടങ്ങിയവരുടെ സേവനങ്ങള്‍ ഉപയോഗിക്കും. പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി സമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം. തുടര്‍ന്ന് ഒരു മാസം തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ മാത്രം ക്ലോറിനേഷന്‍ നടത്തും. പിന്നീട് ഒരു മാസം ആഴ്ചയിലൊരിക്കല്‍ ക്ലോറിനേഷന്‍ നടത്തും. പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടര്‍ എല്ലാ ദിവസവും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ശുചീകരണ പ്രവര്‍ത്തനം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ശേഷം കുടുംബങ്ങളെ ക്യാമ്പുകളില്‍ നിന്ന് മാറ്റിയാല്‍ മതിയെന്നാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ വസ്ത്രം,ഭക്ഷണം തുടങ്ങിയ അനുബന്ധ സാമഗ്രികള്‍ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് തിരിച്ചു പോകുമ്പോള്‍ ഭകഷണ കിറ്റും വസ്ത്രങ്ങളും ആവശ്യമായി വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇതും കൂടി ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.

Malappuram

English summary
kerala floods malappuram collector and sp for relief activities with their wives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more