Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധു നിയമനം: കെഎസ് യുവും യൂത്ത്‌കോണ്‍ഗ്രസും ജലീലിനെതിരെ സമരം ശക്തമാക്കുന്നു, വസതിയിലേക്ക് മാര്‍ച്ച്

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തുന്ന സമരങ്ങള്‍ക്ക് പിന്നാലെ കെ.എസ്.യുവും യൂത്ത്‌കോണ്‍ഗ്രസും ജലീലിനെതിരെയുള്ള സമരം ശക്തമാക്കുന്നു, ഈ മാസം 27 ന് മലപ്പുറത്തു നിന്നും കാല്‍നടയായി വാളാഞ്ചേരിയിലെ മന്ത്രി ഡോ: കെ.ടി ജലീലിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് ലോങ്ങ് മാര്‍ച്ച് നടത്തും.

മന്ത്രിയുടെ നരിപറമ്പിലെ ക്യാമ്പ് ഓഫിസിലേക്ക് ഇന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് ലാത്തിവീശി.ഓഫിസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഓഫീസിന് മുന്നില്‍ വെച്ച് പോലിസ് തടഞ്ഞു.ഇതോടെ പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ ഓഫീസിന് നേരെ കല്ലേറ് നടന്നു. തുടര്‍ന്ന് പോലിസ് പ്രവര്‍ത്തകരെ പിടികൂടി ജീപ്പില്‍ കയറ്റിയതോടെ സംഘര്‍ഷം രൂക്ഷമായി.

ksumarchviolence-


പിന്നീട് പോലീസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ അധ്യക്ഷനായി. ഇരുവര്‍ക്കും സഘര്‍ഷത്തില്‍ പരിക്കേറ്റു.സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

രാവിലെ 12.30 തോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധവുമായി മന്ത്രിയുടെ നരിപ്പറമ്പിലെ ക്യാമ്പ് ഓഫീസിന് മുന്നിലെത്തിയത്. ക്യാമ്പ് ഓഫീസിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതിനിടയില്‍ ആരോ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് കല്ല് വലിച്ചെറിഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പരിപാടികള്‍ തുടരുന്നതിനിടയില്‍ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് സ്റ്റാഫായ ഹംനാദ് പരാതിയുമായി രംഗത്തെത്തിയതാണ് വീണ്ടും സമരത്തെ കലുഷിതമാക്കിയതെന്ന് കെ.എസ്.യു ആരോപിക്കുന്നു. ഇതിനിടയില്‍ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂര്‍ അദ്ധ്യക്ഷപ്രസംഗം നടത്തുന്നതിനിടയില്‍ ഓഫീസിലേക്ക് കല്ലെറിഞ്ഞു എന്ന കാരണത്താല്‍ ഒരു പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനെ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് ആരംഭിച്ചത്.നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇതിനിടയില്‍ നേതാക്കള്‍ ഇടപെട്ട് പോലീസിനെയും പ്രവര്‍ത്തകരെയും പിന്തിരിപ്പിച്ചു.

വീണ്ടും മന്ത്രിയുടെ ഓഫീസിനു മുന്നില്‍ ഉപരോധം ആരംഭിച്ചു.മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയമാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പൊന്നാനി എസ്.ഐ: കെ നൗഫലിന്റെ നടപടിയില്‍ പ്രകോപിതരായ കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറെ നേരം പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകനെ വിടണം എന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നരിപറമ്പില്‍ റോഡ് ഉപരോധിച്ചു. ഇതിനിടയില്‍ പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിക്കായി ഉയര്‍ത്തിയ കമാനത്തിലുണ്ടായ കെ.ടിഠ ജലീലിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് ഇവര്‍ നശിപ്പിച്ചത് ചോദ്യം ചെയ്തു കൊണ്ട് നാട്ടുകാര്‍ രംഗത്തെത്തിയത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കി. സമരപരിപാടികള്‍ക്ക് ടി.എം മനീഷ്, രജ്ഞിത്ത് തുയാറ്റില്‍, ഷിജോ മൂത്തേടം ,കണ്ണന്‍ നമ്പ്യാര്‍, ഹാഷിം പൂക്കരത്ത, ടി.പി അഫ്ത്താബ് എന്നിവര്‍ നേതൃത്വം നല്‍കി. അഴിമതിക്കെതിരെ നടത്തുന്ന സമരത്തെ ലാത്തി കൊണ്ട് അടിച്ചമര്‍ത്താനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+