Get Updates
Get notified of breaking news, exclusive insights, and must-see stories!

എടവണ്ണ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു; ഫലം വന്നതിന് പിന്നാലെ അക്രമം

മലപ്പുറം: 20 വര്‍ഷത്തിന് ശേഷമാണ് എടവണ്ണ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തത്. മുസ്ലിം ലീഗ്-കോണ്‍ഗ്രസ് ഭരണമായിരുന്നു ഇവിടെ. ഇത്തവണ 22ല്‍ 11 സീറ്റില്‍ ഇടതുപക്ഷം ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രയ്ക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭരണം നഷ്ടമായ ലീഗ് വ്യാപകമായി അക്രമം നടത്തുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം.

c

തുവക്കാടില്‍ പാര്‍ട്ടി ഓഫീസ് തകര്‍ത്തുവെന്നും മറ്റൊരിടത്ത് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നും സിപിഎം ആരോപിക്കുന്നു. ജനങ്ങള്‍ വലിയ ദൗത്യമാണ് തങ്ങളെ ഏല്‍പ്പിച്ചത്. അതുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. ആഹ്ലാദ പ്രകടനത്തിന്റെ മറവിലാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത് എന്നും അവര്‍ ആരോപിക്കുന്നു. ഓഫീസ് കത്തിച്ചു. ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. എടവണ്ണ സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ ഇവിടെ സന്ദര്‍ശിച്ചു.

ചളിപാടത്തെ സിപിഎം പ്രവര്‍ത്തകനെ ചെവിക്ക് വെട്ടി. ഇയാളെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്. പരീക്ഷ എഴുതാന്‍ പോകവെയാണ് പ്രവര്‍ത്തകന് നേരെ ആക്രമണം നടന്നത്. പുറത്തുനിന്നുള്ളവര്‍ക്കും അക്രമത്തില്‍ പങ്കുണ്ടെന്നും ലോക്കല്‍ സെക്രട്ടറി സാജിദ് ബാബു പറയുന്നു. ഭരണം പിടിച്ചതിന് പിന്നാലെ എല്‍ഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെയും അക്രമമുണ്ടായി എന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. സിപിഎം പ്രവര്‍ത്തകനെതിരായ ആക്രമത്തില്‍ എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+