• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മതാധിഷ്ഠിത രാഷ്ട്രീയം വോട്ടാക്കിമാറ്റാനാണ് മുസ്ലിംലീഗ് ശ്രമിച്ചതെന്ന് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കടലോര മക്കളോടൊപ്പം അന്‍വര്‍

  • By Desk

മലപ്പുറം: സെക്യുലറിസവും, കമ്യൂണലിസവും തമ്മിലുള്ള മത്സരമാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നതെന്ന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. എസ്ഡിപിഐ വോട്ട് വാങ്ങാന്‍ രഹസ്യ ചര്‍ച്ച നടത്തിയ മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വാങ്ങുന്നു എന്നതില്‍ അത്ഭുതമില്ലെന്നും താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

മുത്തലാഖ് വിഷയത്തില്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് ഇടതുപക്ഷവും, സിപിഐഎമ്മുമാണ്. പിന്നീടാണ് യുപിഎ എതിര്‍ത്ത് വോട്ടു ചെയ്യാന്‍ തീരുമാനിച്ചത്. മുത്തലാഖാണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെങ്കില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ തനിക്കാണ് മുസ്ലിം വിഭാഗം വോട്ടു ചെയ്യേണ്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു.

മതാധിഷ്ഠിത രാഷ്ട്രീയം വോട്ടാക്കിമാറ്റാനാണ് മുസ്ലിംലീഗ് ഇതുവരെ ശ്രമിച്ചത്. കാലഘട്ടത്തിനനുസരിച്ച് ഇതിന് നല്ല മാറ്റങ്ങള്‍ വരുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ മതം കലര്‍ത്തികൊണ്ട് സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മാത്രം നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളായി മുസ്ലിം ലീഗ് മാറിയെന്നുള്ള അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത്. ഇത് പുതിയ തലമുറ തിരിച്ചറിഞ്ഞു കഴിഞ്ഞു.അവരും ഒരുമാറ്റത്തിനായി കൊതിക്കുകയാണ് .

മുസ്ലിം ലീഗ്പറയുന്നതും, പ്രവര്‍ത്തിതിക്കുന്നതും തമ്മില്‍ ആത്മാര്‍ത്ഥമായി ബന്ധവുമില്ലെന്നും നാട്ടുകാര്‍ മനസ്സിലാക്കിയിട്ടുണ്ട്.

ഇത്ര വര്‍ഷമായിട്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒന്നും തന്നെ പൊന്നാനി മണ്ഡഡലത്തില്‍ നടപ്പിലാക്കിയിട്ടില്ല. അതേ സമയം പൊന്നാനിയിലും, തവനൂരും, താനൂരുമെല്ലാം ഇടതുപക്ഷ എംഎല്‍എമാരുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള വികസനം നടന്നതായും പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഇതിന്റെ തുടര്‍ച്ചയുണ്ടാകുമെന്നും, മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ വോട്ടായി മാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു. പ്രസ് റിപ്പോട്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് സി പി ഇബ്രാഹിം അധ്യക്ഷനായി. സെക്രട്ടറി മനു വിശ്വനാഥ് സ്വാഗതം പറഞ്ഞു.

കടലോര മക്കളോടൊപ്പം പി.വി. അന്‍വര്‍

കടലോര നാടിന്റെ സ്‌നേഹവായ്പുകളേറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ താനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി.

ഉച്ചയ്ക്ക് 11 മണിയോടെ താനൂരിലെ വിവിധ കലാലയങ്ങളില്‍ നിന്നാണ് പര്യടനത്തിന്റെ തുടക്കം. താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും ചെറിയമുണ്ടം ഐടിഐ കോളേജിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. കോര്‍മന്‍ കടപ്പുറം ,കുന്നുംപുറം

കാട്ടിലങ്ങാടി, കെ.പുരം, കാളാട് ലക്ഷംവീട് കോളനി, വള്ളിക്കാഞ്ഞീരം

അരീക്കാട്, തലക്കടത്തൂര്‍, പറപ്പൂതടം സ്വീകരണങ്ങള്‍ക്ക് ശേഷം കരിങ്കപ്പാറയില്‍ സമാപിച്ചു. രാത്രിയിലും നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയത്. ഇടതുനേതാക്കളായ വി അബ്ദുള്‍ റഹ്മാന്‍ എംഎല്‍എ, ഇ ജയന്‍, എം അനില്‍കുമാര്‍, എ പി സുബ്രമണ്യന്‍, പി പി സൈതലവി, വി അബ്ദുള്‍ റസാഖ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു

(ഫോട്ടോ അടിക്കുറിപ്പ്)

താനൂര്‍ കടലോര മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി.വിഅന്‍വര്‍

Malappuram

English summary
Lok sabha elections 2019; LDF candidate PV Anwar's election campaign in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X