11വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം: മലപ്പുറത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍!
മലപ്പുറം: മൂന്നു മാസമായി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ തിരൂര്‍ സി.ഐ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തു. കന്മനം പോത്തനൂര്‍ സ്വദേശി കല്ലുമൊട്ടക്കല്‍ അലി(40)യാണ് അറസ്റ്റിലായത്. പുല്ലൂര്‍ മദ്രസയിലെ വിദ്യാര്‍ഥിയെ നിരന്തരം പീഡനത്തിനിരയാക്കുകയും ഒരിക്കല്‍ വിസമ്മതിച്ചപ്പോള്‍ ഹാംഗര്‍ കൊണ്ടു തല്ലിയെന്നും കുട്ടി പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കട്ടച്ചിറ കൊട്ടാരം പള്ളിക്ക് സമീപം വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി.മദ്രസ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അദ്ധ്യാപകനാണ് പ്രതി അലി.

കുട്ടിയുടെ മാതാവിന് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയ അലിയോട് കുട്ടിയെ കാര്യമായി ശ്രദ്ധിക്കണമെന്ന് മാതാവ് പറഞ്ഞിരുന്നു. ഈ കാര്യം പറഞ്ഞ് ഇയാള്‍ പലപ്പോഴായി കുട്ടിയ മദ്രസയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു.
സഹികെട്ട വിദ്യാര്‍ഥി വിവരം മാതാവിനെ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവ് വിവരം അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. അറസ്റ്റ് ചെയ്ത പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു.തിരൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications