മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗുകാര്‍ പൂട്ടിയിട്ടു; പോലീസെത്തി പൂട്ട് പൊളിച്ചു
മലപ്പുറം: മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്സിം ലീഗ്-യൂത്ത് ലീഗ് തര്‍ക്കം. പഞ്ചായത്ത് പ്രസിഡന്റ് സി കോയ കൊവിഡ് ബാധിച്ച മരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് സുഹറാബി കാവുങ്ങലിനെ പ്രസിഡന്റാക്കാം എന്ന് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു. എന്നാല്‍ യൂത്ത് ലീഗ് നേതാവിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം മറുഭാഗത്ത് നിന്ന് ഉയര്‍ന്നു.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്
യൂത്ത് ലീഗ് നേതാവ് അനീസ് മഠത്തിലിന്റെ പേരാണ് അവര്‍ മുന്നോട്ട് വച്ചത്. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. ഇന്ന് പ്രസിഡന്റിനെ തീരുമാനിക്കാന്‍ മുസ്ലിം ലീഗ് ഓഫീസില്‍ യോഗം ചേര്‍ന്ന വേളയില്‍ യൂത്ത് ലീഗുകാര്‍ എത്തി പ്രതിഷേധിക്കുകയും പുറത്ത് നിന്നു ഓഫീസ് പൂട്ടുകയും ചെയ്തു. 11 യുഡിഎഫ് അംഗങ്ങള്‍, മുസ്ലിം ലീഗ് ജില്ലാ-പഞ്ചായത്ത് നേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പൂട്ടിയിട്ടത്. പിന്നീട് പോലീസെത്തിയാണ് പൂട്ട് തുറന്നത്.
മുസ്ലിം ലീഗ് നേതൃത്വം തങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്നാണ് യൂത്ത് ലീഗിന്റെ പരാതി. തങ്ങളുടെ നിലപാട് ആരായുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ സംഘടനാ തലത്തിലുണ്ടായിട്ടുണ്ടെന്ന് ചില യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
പ്രസിഡന്റ് പദവി കിട്ടണമെന്ന് നേരത്തെ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേതൃത്വം ഈ ആവശ്യം പരിഗണിക്കാത്തതാണ് ഇന്നത്തെ സംഭവങ്ങള്‍ക്ക് ഇടയാക്കിയതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ചുരുക്കം ചിലര്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും വിഷയം രമ്യമായി പരിഹരിക്കുമെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications