മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരണം നടത്തിയ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയില്‍ അവസാനം കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റായി, സംഭവം മലപ്പുറം കരുവാരകുണ്ടില്‍!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരണം നടത്തിയ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ അവസാനം കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റായി, സംഭവം മലപ്പുറം കരുവാരകുണ്ടില്‍. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി വി ആബിദലിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തു. സിപിഎം അംഗങ്ങള്‍ വിട്ടു നിന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പതിനാല് അംഗങ്ങളുടെ വോട്ട് നേടിയാണ് ആബിദലി പ്രസിഡന്റായത്. മുസ്ലിം ലീഗിലെ ഐടി സാജിത വൈസ് പ്രസിഡന്റായും ചുമതലയേറ്റു.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് പിന്തുണയോടെ സി പി എം ഭരണം നടത്തിയിരുന്ന കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് മുന്നണി സംവിധാനം പുനസ്ഥാപിച്ചതോടെയാണ് വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങിയത്.ഇതേ തുടര്‍ന്ന് സി പി എം ഭരണ സമിതിയെ ഒക്ടോബര്‍ ഒന്നാം തിയ്യതി യു ഡി എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും ചെയ്തു.

Abid Ali

തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചത്.കാളികാവ് ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍. സുമേഷ് വരണാധികാരിയായി. യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസിലെ വി. ആബിദലിയും, സി പി എമ്മില്‍ നിന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീത്തില്‍ ലത്തീഫും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. എന്നാല്‍ ആബിദലി സമര്‍പ്പിച്ച പത്രികയില്‍ വീട്ടു പേരുമായി ബന്ധപ്പെട്ട് അവ്യക്തത ഉള്ളതിനാല്‍ തെരഞ്ഞെടുപ് നടത്താന്‍ പാടില്ലന്ന് സി പി എം അംഗങ്ങള്‍ ആവശ്യപ്പെട്ടങ്കിലും, അവ്യക്തത പരിഹരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് റിട്ടേണിഗ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സി പി എം അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

തുടര്‍ന്ന് ക്വാറം തികഞ്ഞ സാഹചര്യത്തില്‍ യുഡിഎഫ് അംഗങ്ങളെ പങ്കെടുപ്പിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. 15 അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തങ്കിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആബിദലിയുടെ വോട്ട് അസാധുവാകുകയും ചെയ്തു. ആബിദലിക്ക് റിട്ടേണിങ്ങ് ഓഫിസര്‍ വി.ആര്‍. സുമേഷ് സത്യവാചകം ചൊല്ലി കൊടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രതിനിധി ഐ.ടി സാജിത അഞ്ചി നെതിരെ പതിനഞ്ച് വോട്ടുകള്‍ക്ക് സി പി എമ്മിലെ സി.കെ ബിജിനയെ പരാജയപ്പെടുത്തിയാണ് വൈസ് പ്രസിഡന്റായി ചുമതലയേറ്റത്.

തെരഞ്ഞെടുക്കപ്പെട്ട ഇരുവര്‍ക്കും യു ഡി എഫ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണവും നല്‍കി. പഞ്ചായത്ത് സെക്രട്ടറി എം വി.മോഹനന്‍, കാളികാവ് ബ്ലോക്ക് എഞ്ചിനിയറിംഗ് ഓഫീസിലെ ക്ലര്‍ക്ക് വി.പി സൈനുല്‍ ആബിദ്, ഓവര്‍സിയര്‍മാരായ സി. അബൂബക്കര്‍ സിദ്ധിഖ്, കെ.എസ് .സീമ എന്നിവരാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്.

Malappuram
English summary
Malappuram Karuvarakund panchayath election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X