മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ചു: മലപ്പുറത്ത് മധ്യവയസ്‌കന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: അഞ്ചര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ താനൂര്‍ പോലീസ് അറസ്റ്റു ചെയ്തു. താനാളൂര്‍ സ്വദേശി വാല്‍പ്പറമ്പില്‍ ഹംസ(55)യെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പെരുന്നാള്‍ തലേന്നാണ് സംഭവം നടന്നത്. കുട്ടിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയില്ല. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെയുള്ള മറ്റൊരു കുട്ടിയോട് പീഡനത്തിനിരയായ കുഞ്ഞ് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

poscocase-

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസമുണ്ടാകുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മലപ്പുറം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത 850 പോക്‌സോ കേസുകളില്‍ തീര്‍പ്പുണ്ടാക്കിയത് 156 കേസുകളില്‍ മാത്രമാണെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. 2013ല്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 90 പോക്‌സോ കേസുകളാണ്. അതില്‍ തീര്‍പ്പുണ്ടായത് മൂന്നെണ്ണത്തില്‍. 2014ല്‍ 117 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തീര്‍പ്പാക്കിയ കേസുകള്‍ നാല്. 2015ല്‍ 182 കേസില്‍ 14 എണ്ണത്തില്‍ മാത്രം തീര്‍പ്പുണ്ടാക്കി. 2016ല്‍ 244 കേസുകളില്‍ തീര്‍പ്പുണ്ടായയത് 97 എണ്ണത്തില്‍. 2017ല്‍ 217 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.


കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ സംഭവങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നതിലെ കാലതാമസം പോക്‌സോ കേസുകളെ പ്രതികൂലമായി ബാധിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പോക്‌സോ നിയമപ്രകാരം കേസുകള്‍ പരമാവധി ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നാണ് നിയമം. എന്നാല്‍, മൂന്നും നാലും വര്‍ഷങ്ങള്‍ കേസ് നീണ്ടുപോകുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പ്രത്യേക പോക്‌സോ കോടതി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പ്രത്യേക പോക്‌സോ കോടതികള്‍ ഉള്ളത്.

മലപ്പുറം ജില്ലയില്‍ പ്രത്യേക പോക്‌സോ കോടതി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ചെയര്‍മാനുമായ എ.പി.ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 16 എംഎല്‍എമാര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കത്തയക്കുകയും ചെയ്തിരുന്നു.. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ലയില്‍, ആകെ ജനസംഖ്യയുടെ 40 ശതമാനവും 18 വയസ്സിനു താഴെയുള്ളവരാണ്.

ജില്ലയില്‍ റജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളുടെ എണ്ണത്തെ അപേക്ഷിച്ച് തീര്‍പ്പാക്കുന്ന കേസുകള്‍ കുറവാണ്. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം കുട്ടികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രദ്ധയും പരിചരണവും വേണ്ടവരില്‍നിന്നുതന്നെ അതിക്രമങ്ങള്‍ നേരിടുന്നതിനാല്‍ കുട്ടികളെ നിര്‍ഭയ ഹോമില്‍ താമസിപ്പിക്കേണ്ടിവരുന്നു. കേസില്‍ വിധി ഉണ്ടായാല്‍ മാത്രമേ കുട്ടിക്കു വീട്ടിലേക്കു തിരിച്ചുപോകാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് പ്രത്യേക പോക്‌സോ കോടതിക്കായി ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

Malappuram
English summary
malappuram local news about man old man arrested with pocso charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X