മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മൂന്ന് ദിവസംകൂടി മഴ തുടരും: നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ അടുത്ത മൂന്നുദിവസംകൂടി കനത്ത മഴക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ് കണക്കിലെടുത്ത് പൊതുജനംമുന്‍കരുതലെടുക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കരകവിഞ്ഞൊഴുകുന്ന നദികളിലും, കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും ഇറങ്ങരുതെന്നും ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്നും മാറിതാമസിക്കണമെന്നും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പത്രക്കുറിപ്പില്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കടല്‍, പുഴ, മറ്റു ജലാശങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം, യാത്രാ വേളകളില്‍ മരങ്ങള്‍ വീഴുന്നതിനും, വൈദ്യുതകമ്പികള്‍ പൊട്ടി വീഴാനും സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങളിലും ശ്രദ്ധ നല്‍കണം. പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നത് ഒഴിവാക്കണമെന്നും ആപത് ഘട്ടങ്ങളില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂമിലോ (0483 2734993) ബന്ധപ്പെടേണമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

nilamburvazhanam-1


മലയോരമേഖലയില്‍ ദിവസങ്ങളായി പെയ്യുന്ന ചോരാത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. അമരമ്പലം പഞ്ചായത്തിലൂടെ കടന്നു പോവുന്ന കുതിരപ്പുഴ, കോട്ടപ്പുഴ, ചെരങ്ങാതോട്, ചെറായിതോട് എന്നിവ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ നൂറുക്കണക്കിന് വീടുകള്‍ ബുധനാഴ്ച്ച മുതല്‍ വെള്ളം കയറി. അമരമ്പലം പഞ്ചായത്തില്‍ മാത്രം നാലോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

മാമ്പറ്റ കോട്ടക്കുളത്തില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി, വെള്ളക്കൊട്ട് തുടര്‍ന്നാല്‍ പകുതിയോളം വരുന്ന വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്, ചുള്ളിയോട് ഉണ്ണിക്കുളം റോഡില്‍ ഒരുവീട് ഭാഗികമായി തകരുകയും ചെയ്തു. മാമ്പറ്റ കോട്ടക്കുളത്തില്‍ തൊട്ടിയില്‍ അബു, ചീനിക്കല്‍ അഷറഫ്, പൊന്‍മളതൊടിക നബീസ, പനോലന്‍ സീനത്ത്, മമ്പാടന്‍ കോയ, അബൂബക്കര്‍, എന്നിവരുടെ വീടുകള്‍ വെള്ളക്കെട്ടിനാലും, ചോലക്കല്‍ മുനീറിന്റെ വീട് സമീപത്തെ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനാലുമാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത് ചുള്ളിയോട് ചക്കിയുടെ വീടും സമീപത്തെ തൊടിന്റെ സമീപത്തെ സംരക്ഷണ ഭിത്തിതകര്‍ന്നാണ് വീടിന്റെ അടുക്കള വശം തകരാന്‍ കാരണമായത്.

കരുളായി റോഡില്‍ വെള്ളോലി കയറ്റത്തില്‍ റോഡില്‍ ചതുപ്പ് രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു.കഴിഞ്ഞ ദിവസം രാത്രിയോടെ നടുറോഡിലെ ചതുപ്പില്‍ നാല്ചക്ര വാഹനം അപകടത്തില്‍പ്പെട്ടു. കരുളായി പൂക്കോട്ടുംപാടം പാതയില്‍ ചതുപ്പ് രൂപപ്പെട്ടതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. പൂക്കോട്ടുംപാടം എടക്കര ബസ് സര്‍വ്വീസും നിലച്ചത് യാത്രാ ദുരിതത്തിനും ഇടയായിട്ടുണ്ട്. കനത്ത മഴയില്‍ മണ്ണ് താഴ്ന്ന് ചതുപ്പ് രൂപപ്പെട്ട നിലയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ മര കഷണങ്ങള്‍ ചതുപ്പിന് കുറുകെ ഇട്ട് ഇരുചക്രവാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കി. എന്നാല്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകാന്‍ ആവാത്തതിനാല്‍ നിരവധി പേര്‍ യാത്രാദുരിതത്തിലാണ്

Malappuram
English summary
Malappuram Local News about natural calamity directions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X