മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാലയെ അഭിനന്ദിച്ച് സായ് ഡിഡിജി, കാമ്പസിലെ സൗകര്യങ്ങളില്‍ സംതൃപ്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാജ്യത്തെ സ്പോര്‍ട്സ് വികസനത്തിന് സര്‍വകലാശാലകളുടെ പങ്ക് സുപ്രധാനമാണെന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സന്ദീപ് പ്രധാന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറും മറ്റ് ഉന്നതാധികാരികളുമായി കായിക വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉജ്ജ്വല നേട്ടം കൈവരിച്ച സര്‍വകലാശാലയെ അദ്ദേഹം അഭിനന്ദിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഖേലോ ഇന്ത്യ പദ്ധതിയനുസരിച്ച് സര്‍വകലാശാലയിലേയും കോളേജുകളിലേയും സ്പോര്‍ട്സ് വികസനവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. സായ് മേഖലാ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍, എല്‍.എന്‍.സി.പി.ഇ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പ്രദീപ് ദത്ത, സായ് ദേശീയ അത്ലറ്റിക് കോച്ച് ഡോ.വസീര്‍ സിംഗ്, സായ് അസിസ്റ്റന്റ് ഡയറക്ടര്‍ ദിവ്യ ജയചന്ദ്രന്‍, കോഴിക്കോട്, തലശ്ശേരി സായ് കേന്ദ്രങ്ങളുടെ ചുമതലയുള്ള അഗസ്റ്റിന്‍, ഡോ.എന്‍.ബി.സുരേഷ്, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, സര്‍വകലാശാലാ കായിക വിഭാഗം ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് ഡോ.കെ.പി.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലാ സ്റ്റേഡിയവും കാമ്പസിലെ സ്പോര്‍ട്സ് അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ച സംഘം മതിപ്പുരേഖപ്പെടുത്തി.

saiteam


ലക്ഷദ്വീപിലെ കാലിക്കറ്റ് സര്‍വകലാശാലാ കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ബൃഹത് സംയുക്ത പദ്ധതി


അതേ സമയം ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അക്കാദമികവും ഭരണപരവുമായ മേല്‍നോട്ടം വഹിക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയുമായി ലക്ഷദ്വീപ് ഭരണകൂടം നേരത്തെ ഉണ്ടാക്കിയ ധാരണാപത്രം പുതുക്കുന്നതിന്ന് തീരുമാനമായി. നിലവിലുള്ള ധാരണാപത്രത്തിന്റെ കാലാവധി ജൂലൈ മാസത്തില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍, കൊച്ചിയിലെ ലക്ഷദ്വീപ് വികസന കോര്‍പറേഷന്‍ ആസ്ഥാനത്തുചേര്‍ന്ന സംയുക്ത അവലോകന സമിതി യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം ഉണ്ടായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ്ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീന്‍ ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ സെക്രട്ടറി എ.ഹംസ, ഡയറക്ടര്‍ കിഷന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളെ ദേശീയ മുഖ്യധാരയില്‍ മുന്‍നിരയിലെത്തിക്കാന്‍ പര്യാപ്തമാകും വിധം കവരത്തി, ആന്ത്രോത്ത്, കടമത്ത് പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സെന്ററുകളിലെ സേവനം ആകര്‍ഷകമാകുന്നതിനായി സഹായകമാകുന്ന രീതിയല്‍ അധ്യാപകര്‍ക്കും മറ്റും ഗണ്യമായ വേതന വര്‍ധനവ് അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇത് സംബന്ധമായ വിശദമായ പാക്കേജ് തയ്യാറാക്കാന്‍ ഡീന്‍ ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദറിനെ ചുമതലപെടുത്തി.

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ മുഴുവന്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്തംബര്‍ അവസാനത്തില്‍ സര്‍വകലാശാലാ ക്യാമ്പസ്സില്‍ സമ്മേളനം വിളിച്ചുചേര്‍ക്കും. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ലക്ഷദ്വീപ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിവിധ ദ്വീപുകളില്‍ ഗവേഷണ പര്യടനം നടത്തിയ സര്‍വകലാശാലാ ഗവേഷക സംഘം ദ്വീപുകളുടെ സാംസ്‌കാരിക സവിശേഷതകളെയും വൈവിദ്ധ്യങ്ങളേയും കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററി ചടങ്ങില്‍ പ്രകാശനം ചെയ്യും.

കാലിക്കറ്റ് സര്‍വകലാശാലയുടെ സഹകരണത്തോടെ ലക്ഷദ്വീപില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ കോളേജിന്റെ നടപടികള്‍ ത്വരിതപ്പെടുത്തനും തീരുമാനമായി. കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് പുറമെ ലക്ഷദ്വീപിനെക്കൂടി കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവരാനും ധാരണയായി

Malappuram
English summary
malappuram local news about university of calicut.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X