Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊരില്‍ തിരിച്ചെത്തിയ ആദിവാസികള്‍ക്ക് പനിയും ഛര്‍ദിയും, ഡോക്ടര്‍ അശ്വാതിയും സംഘവും കാടുകയറി, ഊരിലെത്തിയത് നാലു മണിക്കൂര്‍ നടന്ന്

മലപ്പുറം: ദുരാതാശ്വാസ ക്യാമ്പില്‍നിന്നും ഊരില്‍ തിരിച്ചെത്തിയ ആദിവാസികള്‍ക്ക് പനിയും ഛര്‍ദിയും, ഡോക്ടര്‍ അശ്വാതിയും സംഘവും കാടുകയറി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം ഉള്‍വനത്തിലുള്ള വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ അംഗങ്ങള്‍ക്കാണ് വ്യാപകമായി പനി ബാധിച്ചത്.

വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

ഇതെ തുടര്‍ന്ന് ട്രൈബല്‍ വകുപ്പ് ഡോക്ടര്‍ അശ്വതിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നിലമ്പൂര്‍ മേഖലയിലെ ഉള്‍വനത്തിലെ വിവിധ കോളനികളില്‍ പരിശോധ നടത്തി. കനത്ത മഴയെ തുടര്‍ന്ന് കോളനിയിലേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ മെഡിക്കല്‍ സംഘം കാട്ടിലുടെ നാലു മണിക്കൂറോളം നടന്നാണ് കോളനിയിലെത്തിയത്. കാലാവസ്ഥയിലുണ്ടായ മാറ്റവും, ഭക്ഷണക്രമത്തിലുണ്ടായ ചെറിയ വ്യത്യാസങ്ങളുമാണ് ആദിവാസികളുടെ അസുഖത്തിന് കാരണമായതെന്നു മെഡിക്കല്‍ സംഘം വ്യക്തമാക്കി.

Doctor

വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ അംഗങ്ങളെ മൂലപ്പാടം പള്ളിക്ക് കീഴിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയിരുന്നത്. ചോറും കറിയും അടക്കം നല്ലരീതിയലുള്ള ഭക്ഷണം തന്നെയാണ് ഇവര്‍ക്ക് വിതരണം ചെയ്തിരുന്നതെങ്കിലും. ഇവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പുകയിലയും മറ്റു അനുബന്ധ പദാര്‍ഥങ്ങളും ലഭിക്കാത്തത് ഇവര്‍ക്ക് ആരോഗ്യ, മാനസിക പ്രയാസം സൃഷ്ടിച്ചതായും മെഡിക്കല്‍ സംഘം പറഞ്ഞു.

ചിലര്‍ക്ക് ഛര്‍ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഗുരുതരമല്ല, വെറ്റിലക്കൊല്ലി ആദിവാസി കോളനിക്ക് പുറമെ മുണ്ടക്കടവ്, ചാലിയാര്‍, വഴിക്കടവ് പഞ്ചായത്തുകളിലെ ഉള്‍വനങ്ങളിലെ മറ്റു ആദിവാസി കോളനികളിലും ഇത്തരത്തില്‍ പനിയും മറ്റു അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്ലൊം ആരോഗ്യവകുപ്പ് സംഘമെത്തി പരിശോധന നടത്തി.

വെറ്റിലക്കൊല്ലി കോളനിയിലെ ഒന്നര വയസുള്ള സൂരജ് എന്ന കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കോളനിക്കാര്‍ എത്തിച്ചതിനെ തുടര്‍ന്നാണ് രോഗവിവരം ആരോഗ്യവകുപ്പ് അറിഞ്ഞത്. തുടര്‍ന്നാണ് ഡോ. അശ്വതിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കോളനിയിലെത്തി ചികിത്സ നല്‍കിയത്.

കോളനിയിലെ പാലന്റെ മകള്‍ സുമ(ഏഴ്)യെ കൂടുതല്‍ ചികിത്സക്കായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചോളം പേര്‍ക്ക് പനി, ഛര്‍ദ്ദി, കഫക്കെട്ട് എന്നീ രോഗങ്ങളുള്ളതായി കണ്ടെത്തി. ഇവര്‍ക്കാവശ്യമായ മരുന്ന് നല്‍കിയാണ് സംഘം തിരിച്ചുപോന്നത്.

ഉള്‍ക്കാട്ടിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനി ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. മലയോര പ്രദേശമായ ഇവിടെ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമാണ്. സമീത്തുതന്നെ പുഴയുഉളളത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി കോളനിക്കാര്‍ ഭയപ്പെടുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ ക്യാമ്പിലേക്കു മാറ്റിയിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വരെ കോളനിക്കാര്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ എരഞ്ഞിമങ്ങാട് മൂലപ്പാടംക്യാമ്പിലായിരുന്ന കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ചയാണ് കോളനിക്കാര്‍ തിരിച്ചുപോയത്. മെഡിക്കല്‍ സംഘത്തില്‍ ഫാര്‍മസിസ്റ്റ് സുരേഷ് പീച്ചിമണ്ണില്‍, ജെ.പി.എച്ച.എന്‍.ലിജി ജോണ്‍, നഴ്‌സിങ് അസിസ്റ്റന്റ് സജി, ഡ്രൈവര്‍ അനൂപ് ഡാനിയേല്‍ എന്നിവരാണുണ്ടായിരുന്നത്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+