മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്തും വിളിച്ച് പറയുന്ന രീതിയിലേക്ക് ചാനല്‍ ചര്‍ച്ചകള്‍ മാറുന്നു: മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മാധ്യമങ്ങള്‍ രാത്രി നടത്തുന്ന ഒമ്പതുമണി ചര്‍ച്ച അസഹ്യമാണെന്നും എന്തും വിളിച്ച് പറയുന്ന രീതിയിലേക്ക് ചാനല്‍ ചര്‍ച്ചകള്‍ മാറുന്നതായും രജിസ്‌ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് കുട്ടനാടിനെ കുറിച്ച് ചാനലുകളില്‍ സംസാരിക്കുന്നത്.

ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരേ നിരന്തരം അപവാദം പ്രചരിപ്പിക്കുകയാണ്. സംസ്ഥാനം മുമ്പൊന്നും ഒന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ മഴ കെടുതികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ മികച്ച രിതിയിലാണ് ദുരിത മേഖലയില്‍ ഇടപെട്ട് കൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം 34 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഈ ക്യാമ്പുകളില്‍ എല്ലാം തന്നെ താന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ഒരു മണിക്കൂര്‍ വീതം ക്യാമ്പുകളില്‍ ചിലവഴിക്കുകയും ചെയ്തു.

gsudhakaran

എന്നാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സര്‍വകക്ഷി സംഘത്തിന്റെ കൂടെ ഡല്‍ഹിയില്‍ പോയ സമയം നോക്കി മന്ത്രി ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഒന്നോ രണ്ടോ ആളുകളുടെ പ്രതികരണം എടുത്ത് ആകെ ജനത്തിന്റെ പ്രതികരണമായി തെറ്റിദ്ധരിപ്പിക്കുന്നു. സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ആലപ്പുഴക്കാര്‍ക്ക് അഭിപ്രായം ഇല്ല എന്നെ അവര്‍ക്ക് അറിയാം അവരേ എനിക്കും. ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മികച്ചതാണന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്ര മികച്ച രീതിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. മാധ്യമങ്ങള്‍ രാത്രി നടത്തുന്ന ഒമ്പതുമണി ചര്‍ച്ച അസഹ്യമാണ്. എന്തും വിളിച്ച് പറയുന്ന രീതിയിലേക്ക് ചാനല്‍ ചര്‍ച്ചകള്‍ മാറുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും കുട്ടനാട് കണ്ടിട്ടില്ലാത്തവരാണ് കുട്ടനാടിനെ കുറിച്ച് സംസാരിക്കുന്നത്.

ഡല്‍ഹിയില്‍ എത്തിയ സര്‍വ്വകക്ഷി സംഘത്തിന് വളരേ മോശപ്പെട്ട അനുഭവമാണ് പ്രധാന മന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നും ഇത്തരം സമീപനങ്ങള്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കുന്നതിലേക്കേ വഴി വെക്കുകയൊള്ളു എന്നും ജി സുധാകരന്‍ പറഞ്ഞു ചില സംഘടന കളുടെ ഭീഷണി കാരണം എഴുത്തുകാര്‍ എഴുത്ത് നിര്‍ത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഭയപ്പെട്ട് പിന്‍മാറുകയല്ല പൊതു സമൂഹത്തിന്റെ പിന്തുണയോട് കൂടി പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടത്

സര്‍ക്കാര്‍ ഇത്തരം വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മുഴുവന്‍ ചെയ്യുമെന്നും ജി സുധാകരന്‍ പറഞ്ഞു. മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

(ഫോട്ടോ അടിക്കുറിപ്പ്)

മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പുതിയ കെട്ടിടം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

Malappuram
English summary
Malappuram Local News g sudhakaran against chanel debates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X