Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഐയെയും കുടുംബത്തെയും തടഞ്ഞ കേസ്: മലപ്പുറത്ത് ഒരാള്‍കൂടി അറസ്റ്റില്‍, പ്രതി റിമാന്‍ഡില്‍!

മലപ്പുറം: ജമ്മു കശ്മീരില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം മഞ്ചേരിയിലേക്ക് വരികയായിരുന്ന ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനം തടഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പതിമൂന്നാം പ്രതിയായ നറുകര പട്ടര്‍കുളം പുത്തലത്ത് മുനീര്‍ (36)നെയാണ് സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തത്.

2018 ഏപ്രില്‍ 16ന് മഞ്ചേരി പട്ടര്‍കുളത്താണ് കേസിന്നാസ്പദമായ സംഭവം. ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അബ്ദുല്‍ മുനീര്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമൊത്ത് മഞ്ചേരിയിലേക്ക് വരുമ്പോള്‍ പട്ടര്‍കുളത്ത് വെച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയായിരുന്നു. താന്‍ സി ഐ ആണെന്നും മകളുടെ വിദ്യാഭ്യാസവുമായി മഞ്ചേരിയിലേക്ക് വരികയാണെന്നു പറഞ്ഞിട്ടും വാഹനം വിടാന്‍ സമരക്കാര്‍ തയ്യാറായില്ല. താന്‍ സമരാനുകൂലിയാണെന്ന് എഴുതി ഒപ്പിട്ടു തന്നാല്‍ വാഹനം വിട്ടയക്കാമെന്നായിരുന്നു ഹര്‍ത്താലനുകൂലികളുടെ ഭാഷ്യം. എന്നാല്‍ ഇതിനു തയ്യാറാവാതെ സി ഐ മഞ്ചേരി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

puthalathmuneeer

പൊലീസെത്തിയതോടെ സമരക്കാര്‍ നാലുഭാഗത്തേക്കും ചിതറിയോടി. ഇതിനിടയില്‍ സംഭവം സി ഐ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ ആധാരമാക്കി പൊലീസ് നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി നറുകര പട്ടര്‍കുളം സ്വദേശികളായ പുത്തലത്ത് ജാബിര്‍ (26), പൂരക്കോടന്‍ ഷഹീം (44) എന്നിവരെയായിരുന്നു മഞ്ചേരി എസ് ഐ കറുത്തേടത്ത് ജലീലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+