രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു: മരിച്ചത് ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍!
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. തിരുവാലൂര്‍ ചിറ്റന്‍ കക്കാട്ടീരി റിയാസിന്റെ മകന്‍ മുഹമ്മദ് റിഷാന്‍ (7), വേലീരിപ്പൊറ്റ അബ്ദുല്‍റഷീദലിയുടെ മകന്‍ വി.പി.അഷ്ഫാന്‍ (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ പാറോട്ടീരി സ്രാമ്പിയകുളത്തില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. സ്‌കൂള്‍ വിട്ടുവന്ന് വീടിനടുത്ത കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.
ഒന്നര ആള്‍ ആഴമുള്ള കുളത്തില്‍ അപകടത്തിപ്പെട്ട വിദ്യാര്‍ഥികളെ നാട്ടുകാരനായ കുഞ്ഞിമോതീനാണ് ആദ്യം കണ്ടത്. ഉടനെ വാഴക്കാട്ടെ സ്വാകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികളാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ ഒരേ ക്ലാസ്സിലാണ് ഇരുവരും പഠിക്കുന്നത്. മുഹമ്മദ്‌റിഷാന്റെ ഉമ്മ നുസ്‌റത്ത്. സഹോദരി: റിന്‍ഷ ഫൗസിയ കറുത്തപറമ്പാണ് വി.പി.അഷ്ഫാന്റെ മാതാവ്.സഹോദരങ്ങള്‍ :അമീന്‍,അദീല്‍.

അതേ സമയം കൊണ്ടോട്ടി കരിങ്കല്ല് ക്വാറിയിലെ വെളളക്കെട്ടില്‍ ഇന്നലെ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐക്കരപ്പടി കൈതക്കുണ്ട പൂച്ചാല്‍ താമസിക്കുന്ന സി.പി.മുസ്തഫ(47)ആണ് മരിച്ചത്. തിരൂര്‍ തെക്കുംമുറി സ്വദേശിയായ മുസ്തഫ വര്‍ഷങ്ങളായി പൂച്ചാല്‍ പ്രദേശത്ത് സ്ഥിര താമസക്കാരാനാണ്. ഞായറാഴ്ചയാണ് മുസ്തഫയെ കാണാതായത്. സമീപവാസി ക്വാറിയില്‍ കുളിക്കാനെത്തിയപ്പോഴാണ് മൃതദേഹം വെളളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല.ചെരിപ്പ്,വസ്ത്രങ്ങള്‍, സോപ്പ്, ചകിരി തുടങ്ങിയ കരയില്‍ നിന്ന് കണ്ടെത്തി. പിന്നീട് പൊലീസ് സാന്നിധ്യത്തില്‍ മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ഇയാള്‍ക്ക് നീന്താന്‍ അറിയില്ലെന്ന് പറയുന്നു. കൊണ്ടോട്ടി പൊലീസ്, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പൂച്ചാല്‍ പളളിയില്‍ ഖബറടക്കി. കൂലിപ്പണിക്കാരാനാണ്. ഭാര്യ: ഏറിയാട്ട് ഖദീജ. മക്കള്‍: അഹദ്, ആയിഷാബി. മരുമകന്‍:ഫസ്‌ലുറഹ്മാന്‍(കൊളത്തറ).












Click it and Unblock the Notifications