ഇന്‍ഷുറന്‍സില്ല.. എന്നാല്‍ പേപ്പറുണ്ട്; വെറൈറ്റി തട്ടിപ്പ് പൊളിച്ച് എംവിഡി, സ്വകാര്യബസ് 'അകത്തായി'
മലപ്പുറം: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് വളരെ പ്രധാനപ്പെട്ടതാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കരുത് എന്നാണ് നിയമം. എന്നാല്‍ ഇന്‍ഷുറന്‍സിന്റെ പേരിലും നിരവധി തട്ടിപ്പുകള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍ഷുറന്‍സിന്റെ മറവില്‍ തട്ടിപ്പ് നടത്തി റോഡിലൂടെ 'സൈ്വര്യമായി' സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയിരിക്കുകയാണ്.
മലപ്പുറം തിരൂരിലാണ് സംഭവം. വണ്ടിച്ചെക്ക് നല്കി ഇന്‍ഷുറന്‍സ് പോളിസി കൈക്കലാക്കി നിരത്തിലോടിയ സ്വകാര്യ ബസ് ആണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം തിരൂര്‍ ബസ് സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിലാണ് പോളിസി തട്ടിപ്പ് പിടികൂടിയത്.

തിരൂര്‍ - കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അല്‍ ബുസ്താന്‍ എന്ന സ്വകാര്യ ബസ് ആണ് പോളിസി തട്ടിപ്പില്‍ എം വി ഡി പിടികൂടിയത്. പരിശോധനയില്‍ ഇന്‍ഷുറന്‍സ് പോളിസി പേപ്പറില്‍ എം വി ഐ പി കെ മുഹമ്മദ് ഷഫീഖിന് തോന്നിയ സംശയമാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ട് വന്നത്. സംഭവം ഇങ്ങനെയാണ്...

ബസ് ഉടമ ആദ്യം വണ്ടിച്ചെക്ക് നല്കി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പോളിസി പേപ്പര്‍ സ്വന്തമാക്കും. എന്നാല്‍ കാശില്ലാതെ ചെക്ക് മടങ്ങുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനി പോളിസി റദ്ദ് ചെയ്യുകയും ചെയ്യും. എന്നാല്‍ ഇതിനകചം ബസ് ഉടമക്ക് പോളിസി പേപ്പര്‍ ലഭിച്ചിട്ടുണ്ടാകാം. അതിനാല്‍ പോളിസി പേപ്പര്‍ ഉപയോഗിച്ച് സ്വകാര്യ ബസ് സര്‍വീസ് നടത്തുകയും ചെയ്യും.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എം പരിവാഹന്‍ സൈറ്റില്‍ നോക്കിയാല്‍ ഇന്‍ഷുറന്‍സ് ഇല്ല എന്നാണ് കാണിക്കുക. എന്നാല്‍ പോളിസി പേപ്പര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കാണിക്കുന്നതോടെ ഇവരെ വിട്ടയയ്ക്കുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ ദിവസം സംശയം തോന്നി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ഇതോടെ സര്‍വീസ് നടത്തിയിരുന്ന ബസ് ചൊവ്വാഴ്ച വൈകുന്നേരം തന്നെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടുകയും തിരൂര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. ബസ് ഉടമയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും എന്നും പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും മലപ്പുറം ആര് ടി ഒ അറിയിച്ചിട്ടുണ്ട്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications