ഇനിയും പീഡനം താങ്ങാൻ വയ്യ; പൊലീസുകാരനെ കാണാതായി; കത്ത് കണ്ടെടുത്തു
മലപ്പുറം : ജില്ലയിൽ പോലീസ് ക്യാമ്പിൽ ഉള്ള പൊലീസുകാരനെ കാണാതായി. അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ക്യാമ്പിലാണ് സംഭവം നടന്നത്. പൊലീസുകാരനായ മുബഷീറിനെ ആണ് കാണാതായിരിക്കുന്നത്. മേൽ ഉദ്യോഗസ്ഥരുടെ പീഡനം ആണ് തിരോധാനത്തിന് പിന്നിലെ കാരണം എന്ന് വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
കാണാതായതിന് പിന്നാലെ മുബഷീറിനറെ ഒരു കത്ത് ലഭിച്ചു. ക്യാമ്പിലെ മേൽ ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്ന അല്ല. ഞാൻ നിസ്സഹായൻ ആണ്.ഇനി ഒരാൾക്കും ഇത്തരത്തിൽ സംഭവിക്കരുത് എന്നും മുബഷീറിനറെ കത്തിൽ പറയുന്നു. കാണാതായ പൊലീസുകാരന് വേണ്ടി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട പണം വാങ്ങാൻ സ്റ്റേഷനിൽ എത്തി; ഉടമ കുടങ്ങി
പൊന്നാനി : കളഞ്ഞ് കിട്ടിയ കാശ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ആംബുലൻസ് ഡ്രൈവർമാർ. എന്നാൽ, ഇതറിഞ്ഞ് ഓടി എത്തിയ ഉടമ പോലീസ് സ്റ്റേഷനിൽ വച്ച് കുടുങ്ങി. കളഞ്ഞ് പോയത് കുഴൽ പണം ആണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വേങ്ങര വലിയോറ സ്വദേശി തലയ്ക്കൽ അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. 48 വയസ്സ് ഉണ്ട് ഇയാൾക്ക്.
സ്റ്റേഷനിൽ എത്തിയ ഇയാളുടെ സ്കൂട്ടറിലും ശരീരത്തിലും നിന്ന് 5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. പൊന്നാനി സി ഐ വിനോദ് സിഐ വലിയാട്ടൂരും സംഘവും നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടി കൂടാൻ കഴിഞ്ഞത്.ഇക്കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്.
പൊന്നാനി ആശുപത്രിക്ക് സമീപം ഇദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്ന പണം നഷ്ടമായിരുന്നു. ഈ പണം കളഞ്ഞ് കിട്ടിയത് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് ആണ്. കിട്ടിയ പണം ഉടൻ തന്നെ ഡ്രൈവർമാർ പൊലീസിന് കൈമാറി. ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിന് മുന്നിൽ വാർത്തയായി എത്തി. ഇക്കാര്യം പണത്തിന്റെ യഥാർത്ഥ ഉടമയും അറിഞ്ഞു. പിന്നാലെ ആണ് പോലീസ് സ്റ്റേഷനിലേക്ക് ഓടി പാഞ്ഞ് അഷറഫ് എത്തിയത്.
പണം എങ്ങനെ നഷ്ടപ്പെട്ട് എന്നാണ് പൊലീസ് ആദ്യം ഇദ്ദേഹത്തോട് ചോദിച്ചത്. തന്റെ മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് കൈയിൽ എടുത്തപ്പോൾ വീണ്ടും പോയതായിരുന്നു എന്നാണ് അഷ്റഫിനെ മറുപടി. 43000 രൂപ ആണ് നഷ്ടപ്പെട്ടത്. പണം ഇദ്ദേഹത്തിന് തിരിച്ച് നൽകാൻ തുടങ്ങുന്നതിന് മുൻപ് പൊലീസ് വീണ്ടും പരിശോധന നടത്തി .
കമ്പ്യൂട്ടറിൽ ആയിരുന്നു ഇയാളുടെ പേര് വിവരങ്ങൾ പരിശോധിച്ചത്. രണ്ട് വർഷം മുൻപ് കുഴൽ പണ കേസിൽ അറസ്റ്റിൽ ആയ വ്യക്തി ആണ് അഷറഫ്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ പിടി കൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ സ്കൂട്ടറിലും ശരീരത്തിലും നിന്ന് അഞ്ചു ലക്ഷം രൂപയോളം പോലീസിന് പിടികൂടാൻ കഴിഞ്ഞു.












Click it and Unblock the Notifications