മലപ്പുറത്ത് ആദിവാസി കുട്ടികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഒരു കയറില്‍ കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മൂത്തേടത്താണ് സംഭവം. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17 കാരനേയും കരുളായ് കൊയപ്പാന്‍ വളവിലെ 15 കാരിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ക്കുളം തീക്കടി നഗറിലെ വീടിന് അകത്ത് ഇന്നലെ രാത്രിയാണ് സംഭവം. ഒരു കയറില്‍ കൂട്ടിക്കെട്ടി തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം.
ഇരുവരും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. വീട്ടുകാരും ഇതില്‍ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല എന്നാണ് വിവരം. അതിനിടെ കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭേദമായതിനെ തുടര്‍ന്നാണ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം രണ്ട് പേരുടേയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമെ ഇതില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നത് വ്യക്തമാകുകയുള്ളൂ.












Click it and Unblock the Notifications