മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ വീഡിയോ ചിത്രങ്ങള്‍ കാണിച്ച് ഡോക്ടറില്‍നിന്നും പത്തു ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതി മഞ്ചേരിയില്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: വ്യാജ വീഡിയോ കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ മഞ്ചേരി സി ഐ എന്‍ ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. എടവണ്ണ സ്വദേശി മൂലക്കോടന്‍ മുഹ്‌സിന്‍ (25)നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടരാണ് പരാതിക്കാരന്‍. പ്രതിയുടെ ബന്ധുവിനെ ആറു മാസം മുന്‍പ് ഡോക്ടര്‍ ചികിത്സിച്ചിരുന്നു.ഈ സമയം രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു പ്രതി.

<strong>ട്രഷറിയിലെ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ്: ജീവനക്കാരന്റെ ഭാര്യക്കെതിരെ അന്വേഷണം!</strong>ട്രഷറിയിലെ പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ്: ജീവനക്കാരന്റെ ഭാര്യക്കെതിരെ അന്വേഷണം!

ഡോക്ടറുമായി സംസാരിക്കുന്നതും മറ്റുമായ വിവിധ ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തിയ പ്രതി പിന്നീട് ഇവ എഡിറ്റ് ചെയ്ത ശേഷം വ്യാജ വാട്‌സ്ആപ്പ് വഴി ഡോക്ടറുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അപമാനിക്കുമെന്നായിരുന്നു ഭീഷണി. ഇന്റര്‍നെറ്റില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വെര്‍ച്വല്‍ നമ്പരുകളുണ്ടാക്കി ഇതു വഴിയായിരുന്നു ഭീഷണി. അതു കൊണ്ടുതന്നെ ഫോണ്‍ ചെയ്യുന്ന വ്യക്തിയെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. വിവിധ നമ്പരുകളില്‍ നിന്ന് നിരന്തരം ഭീഷണി വന്നതിനാല്‍ ഡോക്ടര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

 അറസ്റ്റ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

അറസ്റ്റ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

ജില്ലാ പൊലീസ് മേധാവിയുടെ ചുമതലവഹിക്കുന്ന പാലക്കാട് എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സി ഐ എന്‍ബി ഷൈജു, എസ് ഐ ജലീല്‍ കറുത്തേടത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ എസ് ഐ സത്യനാഥന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, അസൈനാര്‍, സുനില്‍ വഴിക്കടവ്, സൈബര്‍ സെല്‍ വിഭാഗത്തിലെ ശൈലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മധുസൂദനന്‍ മുമ്പാകെ ഹാജരാക്കി.

തട്ടിപ്പ് സംഘങ്ങള്‍ നിരീക്ഷണത്തില്‍

തട്ടിപ്പ് സംഘങ്ങള്‍ നിരീക്ഷണത്തില്‍

നെറ്റ് നമ്പരുകളും വെര്‍ച്വല്‍ നമ്പരുകളിലുള്ള സോഷ്യല്‍ മീഡിയകളും ഉപയോഗിച്ച് സമാനമായ കുറ്റകൃത്യങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനായി സൈബര്‍ സെല്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ നിരീക്ഷണത്തിലാണ്.

 മുന്‍കൂര്‍ ജാമ്യം തള്ളി

മുന്‍കൂര്‍ ജാമ്യം തള്ളി

വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പത്തു ലക്ഷം രൂപ മോചന്ദ്രവ്യമായി വാങ്ങിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ തേക്കിന്‍കോട് നെച്ചിക്കാട്ടില്‍ നിസാര്‍ (31)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.

 കോയമ്പത്തൂരില്‍ വെച്ച് തട്ടിക്കൊണ്ടുപോയി!

കോയമ്പത്തൂരില്‍ വെച്ച് തട്ടിക്കൊണ്ടുപോയി!

തിരൂര്‍ പല്ലാര്‍ തിരുനാവായ മൊയ്തീന്‍കുട്ടിയുടെ മകന്‍ പള്ളിയാലില്‍ ഹംസ (54), ഡ്രൈവര്‍ നൗഫല്‍ എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. 2018 ഒക്‌ടോബര്‍ 30ന് കോയമ്പത്തൂരില്‍ പോയതായിരുന്നു ഇരുവരും. നവംബര്‍ രണ്ടിന് തിരികെ വരുമ്പോള്‍ ഉക്കടത്തു വെച്ച് പ്രതിയും കണ്ടാലറിയാവുന്ന 11 പേരും ചേര്‍ന്ന് ഒരു വാഹനം ഹംസയുടെ കാറിന് പിറകിലിടിക്കുകയും മറ്റൊരു വാഹനം കുറുകെയിട്ട് ബ്ലോക്ക് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയി.

 പണം ആവശ്യപ്പെട്ട് ഭീഷണി

പണം ആവശ്യപ്പെട്ട് ഭീഷണി

ഹംസയുടെ മാതാവിനെ ഫോണില്‍ വിളിച്ച് മകനെ വിട്ടു നല്‍കാന്‍ 20 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പൊലീസിലറിയിച്ചാല്‍ ഹംസയെ കൊന്നുകളയുമെന്നും ഹംസ സഞ്ചരിച്ച കാറില്‍ കഞ്ചാവും മയക്കുമരുന്നും വെച്ച് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ മൂന്നിന് രാത്രി ഏഴ് മണിക്ക് രാമനാട്ടുകരയില്‍ വെച്ച് 10 ലക്ഷം രൂപ പ്രതികള്‍ക്ക് നല്‍കി. ബിഎംഡബ്ല്യു കാറിലെത്തിയ 1, 3 പ്രതികളാണ് പണം കൈപ്പറ്റിയത്. എന്നാല്‍ പിന്നീട് 40 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

 പോലീസില്‍ പരാതി

പോലീസില്‍ പരാതി


ഒക്‌ടോബര്‍ നാലിന് ഹംസയുടെ സഹോദരന്‍ ബഷീര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. തിരൂര്‍ എസ് ഐ സുമേഷ് സുധാകരന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരമറിഞ്ഞ പ്രതികള്‍ ഹംസയെ ഓക്‌ടോബര്‍ അഞ്ചിന് പാലക്കാട് കൊപ്പം എന്ന സ്ഥലത്ത് കൊണ്ട് വന്ന് ഇറക്കിവിടുകയായിരുന്നു.

Malappuram
English summary
man arrested for cash fraud over fake video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X